സഹകരണ ബാങ്ക്: ആർ.ബി.ഐ ആരുടെയും ചട്ടുകമായി പ്രവർത്തിക്കരുതെന്ന് മന്ത്രി വാസവന്‍

ആർ.ബി.ഐ നിലപാടിനെതിരെ യുഡിഎഫും എൽഡിഎഫും ഒറ്റക്കെട്ടായി മുന്നോട്ടു പോകുമെന്നും വാസവൻ മീഡിയവണിനോട്

Update: 2021-12-22 03:52 GMT
Editor : ijas
Advertising

സഹകരണ മേഖലക്കെതിരായ ആർ.ബി.ഐ നടപടി യാഥാർഥ്യങ്ങൾക്ക് നിരക്കാത്തതെന്ന് സഹകരണ മന്ത്രി വി എൻ വാസവൻ. ആർ.ബി.ഐ ആരുടെയും ചട്ടുകമായി പ്രവർത്തിക്കരുത്. ആർ.ബി.ഐ നിലപാടിനെതിരെ യുഡിഎഫും എൽഡിഎഫും ഒറ്റക്കെട്ടായി മുന്നോട്ടു പോകുമെന്നും വാസവൻ മീഡിയവണിനോട് പറഞ്ഞു.

ആർ.ബി.ഐ പരസ്യപ്പെടുത്തിയ നോട്ടീസിൽ മുന്ന് കാര്യങ്ങളാണ് പറയുന്നത്. കേരളത്തിലെ സർവീസ് കോ ഓപറേറ്റീവ് ബാങ്കുകൾ 'ബാങ്ക്, ബാങ്കർ, ബാങ്കിങ്' എന്നീ പദങ്ങൾ ഉപയോഗിക്കാൻ പാടില്ലെന്നും ചെക്കുകൾ അടക്കമുള്ള കാര്യങ്ങൾ ഉപയോഗിക്കരുതെന്നും, എ ക്ലാസ് അംഗത്വമുള്ളതും വോട്ടവകാശമുള്ളതുമായ അംഗങ്ങളുടെ ബിനിനസ് പരിഗണിക്കാവൂ, കേന്ദ്രത്തിന്‍റെ ഇൻഷുറൻസ് സ്കീമിൽ കൂടിയുള്ള നിക്ഷേപ ഗ്യാരന്‍റി സ്കീമിൽ നിന്ന് സംസ്ഥാനത്തിന് പണം നൽകില്ല എന്നിവയാണിവ. ബാങ്ക് എന്ന നിർവചനത്തിൽ സർവീസ് കോ ഓപറേറ്റീവ് ബാങ്കുകളെ ഉൾപ്പെടുത്തേണ്ടതില്ല. സഹകരണം സംസ്ഥാന വിഷയമാണെന്ന് സുപ്രീംകോടതി പ്രഖ്യാപിച്ചാല്‍ ആർ.ബി.ഐ ഇതിനെ തെറ്റായി വ്യാഖ്യാനിക്കേണ്ടതില്ലെന്നും മന്ത്രി വ്യക്തമാക്കി.

Full View

കേന്ദ്രത്തിന്‍റെ ഇൻഷുറൻസ് സ്കീമിൽ നിന്ന് ഒരു രൂപ പോലും നിക്ഷേപകന് ആർ.ബി.ഐ നൽകിയിട്ടില്ല. സഹായം ചെയ്യാത്ത ആർ.ബി.ഐ ഇക്കാര്യം എടുത്ത് പറയുന്നത് എന്തിനെന്നും മന്ത്രി വാസവൻ ചോദിച്ചു.

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News