കൊച്ചിന്‍ കാര്‍ണിവെല്‍: 'കാസ'യുടെ പതാക ഉയര്‍ത്തിയത് ഫോര്‍ട്ട് കൊച്ചി സബ് കലക്ടര്‍-വിവാദം

കൊച്ചി എം.എല്‍.എ കെ.ജെ മാക്സിയും കൊച്ചിന്‍ കോര്‍പറേഷന്‍ അധികൃതരും ചടങ്ങില്‍ പങ്കെടുത്തിരുന്നു

Update: 2023-12-21 09:13 GMT
Editor : Lissy P | By : Web Desk
Advertising

കൊച്ചി: കൊച്ചിന്‍ കാര്‍ണിവലിൽ തീവ്ര ക്രൈസ്തവ സംഘടന 'കാസ'യുടെ പതാക ഉയര്‍ത്തിയത് വിവാദമാകുന്നു. കളമശ്ശേരി സ്ഫോടനത്തിലടക്കം ആരോപണ വിധേയരായ 'കാസ'യുടെ പതാകയാണ് സ്ഥലം എംഎല്‍എയുടെ സാന്നിധ്യത്തില്‍ ഫോര്‍ട്ട് കൊച്ചി സബ് കലക്ടര്‍ ഉയര്‍ത്തിയത്. ഇതിനെതിരെ സാമൂഹ്യമാധ്യമങ്ങളിലടക്കം വലിയ വിമര്‍ശനമാണ് ഉയരുന്നത്.

കൊച്ചിന്‍ കാര്‍ണിവല്ലിന്റെ ഭാഗമായി ക്ലബ്ബുകളടക്കം നൂറോളം സംഘടനകളുടെ പതാകയാണ് വാസ്ഗോഡ ഗാമ സ്ക്വയറില്‍ ഉയര്‍ത്തിയത്.ഇക്കൂട്ടത്തിലാണ് തീവ്ര ക്രൈസ്തവ സംഘടനയായ 'കാസ'യുടെ പതാകയും ഉയര്‍ന്നത്. വര്‍ഗീയ പ്രചാരണം നടത്തിയതിന് പലതവണ 'കാസ' ആരോപണ വിധേയമായിട്ടുണ്ട്. എട്ട് യഹോവ സാക്ഷികള്‍ കൊല്ലപ്പെട്ട കളമശേരി സ്ഫോടനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് 'കാസ'യുടെ ആശയമാണെന്ന് ‌ആരോപണം ഉയര്‍ന്നിരുന്നു.

സ്ഫോടനത്തിന് പിന്നിലെ 'കാസ'യുടെ പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് അടക്കമുളള സംഘടനകളും രംഗത്ത് വന്നിരുന്നു. വംശീയ വിദ്വേഷ പ്രചാരണത്തിന്റെ പേരില്‍ നിരന്തരം ആരോപണം നേരിടുന്ന 'കാസ'യുടെ പതാകയാണ് ഫോര്‍ട്ട് കൊച്ചി സബ് കലക്ടര്‍ കെ.മീര ഉയര്‍ത്തിയത്. കൊച്ചി എം.എല്‍.എ കെ.ജെ മാക്സിയും കൊച്ചിന്‍ കോര്‍പറേഷന്‍ അധികൃതരും ചടങ്ങില്‍ പങ്കെടുത്തിരുന്നു. ഇക്കാര്യം 'കാസ' ഫേസ്ബുക്ക് പേജിലിട്ടതോട് കൂടിയാണ് സാമൂഹ്യമാധ്യമങ്ങളില്‍ വിമര്‍ശനം ഉയര്‍ന്നു തുടങ്ങിയത്.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News