കോയമ്പത്തൂർ സ്ഫോടനക്കേസ്; ഒരാൾ കൂടി അറസ്റ്റിൽ
ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ആറായി.
ചെന്നൈ: കോയമ്പത്തൂർ ഉക്കടം കാർ സ്‌ഫോടനക്കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. അഫ്സർ ഖാൻ എന്നയാളുടെ അറസ്റ്റാണ് പൊലീസ് രേഖപ്പെടുത്തിയത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ആറായി.
കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്. സ്ഫോടന വസ്തുക്കൾ വാങ്ങിയത് ഓൺലൈനായാണോ എന്ന് പൊലീസിന് സംശയമുണ്ട്. ഇത് സംബന്ധിച്ച് പരിശോധന നടക്കുകയാണ്. വിവരങ്ങൾ തേടി പ്രമുഖ ഇ കൊമേഴ്‌സ് സ്ഥാപനങ്ങൾക്ക് പൊലീസ് കത്തയച്ചു. പൊട്ടാസ്യം, നൈട്രേറ്റ്, സൾഫർ എന്നിവയുടെ വില്പനകളുടെ വിവരങ്ങളാണ് തേടിയത്.
അതേസമയം, കേസ് അന്വേഷണം ഇന്ന് എൻഐഎ ഏറ്റെടുത്തേക്കും. എൻഐഎയിലെ ഉന്നത ഉദ്യോഗസ്ഥർ കോയമ്പത്തൂരിൽ തുടരുകയാണ്. . അന്വേഷണം എൻ ഐ എ ഏറ്റെടുക്കണമെന്ന് ആവശ്യപെട്ട് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ കേന്ദ്ര സർക്കാറിന് കത്തയച്ചിരുന്നു. നേരത്തെ അറസ്റ്റിലായ അഞ്ച് പ്രതികളും മൂന്ന് ദിവസത്തെ പൊലീസ് കസ്റ്റഡിയിലാണ്.