കണ്ണൂരിൽ വീണ്ടും നാണയങ്ങളും മുത്തുകളും കണ്ടെത്തി

ഇന്നലെ നിധിയെന്ന് കരുതുന്ന വസ്തുക്കൾ ലഭിച്ച സ്ഥലത്തുനിന്നാണ് ഇവ കണ്ടെടുത്തത്

Update: 2024-07-13 04:31 GMT
Advertising

കണ്ണൂർ: കണ്ണൂരിൽ തൊഴിലുറപ്പ് തൊഴിലാളികൾക്ക് വീണ്ടും വെള്ളിനാണയങ്ങളും മുത്തുകളും ലഭിച്ചു. ഇന്നലെ നിധിയെന്ന് കരുതുന്ന വസ്തുക്കൾ ലഭിച്ച സ്ഥലത്തുനിന്നാണ് ഇവ കണ്ടെടുത്തത്. പ്രദേശത്ത് തൊഴിലുറപ്പ് പദ്ധതിയുടെ ഭാ​ഗമായി ധാരാളം മഴക്കുഴികൾ കുഴിച്ചിരുന്നു. 

നേരത്തെയും കണ്ണൂരിൽ നിന്ന് നിധിയെന്ന് കരുതുന്ന വസ്തുക്കൾ കണ്ടെത്തിയിരുന്നു. സ്വർണലോക്കറ്റുകളും പതക്കങ്ങളും നാണയങ്ങളുമാണ് കണ്ടെത്തിയിരുന്നത്. ചെങ്ങളായിലെ തൊഴിലുറപ്പ് തൊഴിലാളികൾക്കാണ് ഇവ ലഭിച്ചത്. മഴക്കുഴി എടുക്കുന്നതിനിടെയാണ് നിധി കുംഭം ലഭിച്ചത്. ഇവ പൊലീസ് കോടതിയിൽ ഹാജരാക്കി. സ്വർണ ലോക്കറ്റുകൾ, പതക്കങ്ങൾ, മോതിരങ്ങൾ എന്നിവയാണ് പാത്രത്തിൽ ഉണ്ടായിരുന്നത്.

ചെങ്ങളായി പഞ്ചായത്തിലെ പരിപ്പായി സർക്കാർ‌ എൽ.പി സ്കൂളിന്റെ അടുത്തുള്ള സ്വകാര്യ ഭൂമിയിൽ പണിയെടുക്കവെയാണ് ഇവ ലഭിക്കുന്നത്. 16 തൊഴിലാളികളാണ് ആ സമയം മഴക്കുഴി നിർമാണത്തിൽ ഉണ്ടായിരുന്നത്. ഉപേക്ഷിക്കപ്പെട്ട നിലയിലും ഒളിച്ചുവച്ച രീതിയിലും എന്ത് കണ്ടെത്തിയാലും പൊലീസിനെ അറിയിക്കണമെന്ന നിർദേശത്തെത്തുടർന്നാണ് പൊലീസിനെ വിവരമറിയിച്ചത്.

Tags:    

Writer - അഭിനവ് ടി.പി

contributor

Editor - അഭിനവ് ടി.പി

contributor

By - Web Desk

contributor

Similar News