കോൺഗ്രസ് ഫലസ്തീൻ ഐക്യദാർഢ്യ റാലിക്ക് അനുമതിയില്ല
ഈ മാസം 23ന് കോഴിക്കോട് ബീച്ചിലാണ് പരിപാടി തീരുമാനിച്ചിരുന്നത്.
Update: 2023-11-13 11:52 GMT
കോഴിക്കോട്: കോൺഗ്രസിന്റെ ഫലസ്തീൻ ഐക്യദാർഢ്യ റാലിക്ക് ജില്ലാ ഭരണകൂടം അനുമതി നൽകിയില്ല. ഈ മാസം 23ന് കോഴിക്കോട് ബീച്ചിലാണ് പരിപാടി തീരുമാനിച്ചിരുന്നത്. കോഴിക്കോട് ജില്ലാ കലക്ടർ ആണ് അനുമതി നിഷേധിച്ചത്.
നവകേരള സദസ് നടക്കുന്നതിനാൽ അനുമതി നൽകാനാവില്ലെന്നാണ് കലക്ടർ അറിയിച്ചതെന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ. കെ പ്രവീൺകുമാർ പറഞ്ഞു. 24,25,26 തീയതികളിലാണ് നവകേരള സദസ് കോഴിക്കോട്ട് നടക്കുന്നത്.
നവകേരള സദസിന് വേണ്ടി ബീച്ചിൽ വേദി ഒരുക്കാനുണ്ട്. അത് ഒഴികെയുള്ള സ്ഥലം കോൺഗ്രസ് പരിപാടിക്ക് ഉപയോഗിക്കാം. അനുമതിയിൽ അന്തിമ തീരുമാനമായിട്ടില്ലെന്നും കലക്ടർ പറഞ്ഞു.