സജി ചെറിയാനെതിരായ ഭരണഘടനനിന്ദാ കേസ്: പരാതിക്കാരന്റെ മൊഴിയെടുത്തു

അഭിഭാഷകൻ ബൈജു നോയലിന്റെ മൊഴിയാണ് എടുത്തത്.

Update: 2022-07-12 04:02 GMT
Advertising

മുൻ മന്ത്രി സജി ചെറിയാനെതിരായ ഭരണഘടനാനിന്ദാ കേസിൽ പരാതിക്കാരന്റെ മൊഴി എടുത്തു. അഭിഭാഷകൻ ബൈജു നോയലിന്റെ മൊഴിയാണ് എടുത്തത്. തിരുവല്ല ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലാണ് ഇന്നലെ മൊഴിയെടുത്തത്. കേസിലെ മറ്റ് പരാതിക്കാരുടെ മൊഴിയും ഇന്ന് മുതൽ രേഖപ്പെടുത്തും.

ഈ മാസം ഏഴാം തിയ്യതിയാണ് കോടതിയുടെ നിര്‍ദേശപ്രകാരം സജി ചെറിയാനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. എട്ട് പരാതികളാണ് തിരുവല്ല ഡി.വൈ.എഫ്.ഐയ്ക്ക് അന്വേഷിക്കാനുള്ളത്. ഇന്നു മുതല്‍ ഈ പരാതിക്കാരെ വിളിച്ചുവരുത്തി മൊഴിയെടുക്കും.

സജി ചെറിയാന്‍ വിവാദ പ്രസംഗം നടത്തുമ്പോള്‍ വേദിയിലുണ്ടായിരുന്ന സി.പി.എം നേതാക്കളുടെയും തിരുവല്ല, റാന്നി എം.എല്‍.എമാരുടെയും മൊഴി അടുത്ത ദിവസങ്ങളിലെടുക്കും.

Full View

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News