പേരൂർക്കടയിൽ കുഞ്ഞിനെ അമ്മയിൽ നിന്നും തട്ടിയെടുത്തെന്ന പരാതി; വനിതാ കമ്മീഷൻ കേസെടുത്തു

തിരുവനന്തപുരത്ത് അടുത്തമാസം നടക്കുന്ന സിറ്റിങ്ങിൽ കക്ഷികളെ വിളിച്ചുവരുത്തുമെന്നും കമ്മീഷൻ അറിയിച്ചു

Update: 2021-10-21 12:11 GMT
Editor : Dibin Gopan | By : Web Desk
Advertising

പേരൂർക്കടയിൽ യുവതിയിൽ നിന്നും രക്ഷിതാക്കൾ കുഞ്ഞിനെ മാറ്റിയെന്ന പരാതിയിൽ വനിതാ കമ്മീഷൻ കേസെടുത്തു. വിഷയത്തിൽ ഡിജിപിയോട് വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി അടിയന്തര റിപ്പോർട്ട് തേടി. തിരുവനന്തപുരത്ത് അടുത്തമാസം നടക്കുന്ന സിറ്റിങ്ങിൽ കക്ഷികളെ വിളിച്ചുവരുത്തുമെന്നും കമ്മീഷൻ അറിയിച്ചു.

വിഷയത്തിൽ, കഴിഞ്ഞദിവസം പൊലീസും കേസെടുത്തിരുന്നു. പരാതിക്കാരിയായ അനുപമയുടെ അച്ഛനും സിപിഎം നേതാവുമായ ജയചന്ദ്രൻ, അമ്മ,സഹോദരി, സഹോദരീ ഭർത്താവ്, ജയചന്ദ്രന്റെ രണ്ട് സുഹൃത്തുക്കൾ എന്നിവർക്കെതിരെയാണ് കേസെടുത്തത്.

പരാതി നൽകി ആറ് മാസത്തിന് ശേഷമാണ് പൊലീസ് കേസെടുത്തത്. കഴിഞ്ഞ് ഏപ്രിൽ 19 നാണ് കുഞ്ഞിനെ തന്റെ ബന്ധുക്കൾ എടുത്തുകൊണ്ടുപോയെന്ന് കാണിച്ച് അനുപമ പേരൂർക്കട പൊലീസിൽ പരാതി നൽകിയത്. എന്നാൽ കേസെടുക്കാൻ പൊലീസ് തയ്യാറായില്ലെന്ന് യുവതി ആരോപിച്ചിരുന്നു.

ദുരഭിമാനത്തെ തുടർന്നാണ് കുഞ്ഞിനെ ബന്ധുക്കൾ കൊണ്ടുപോയതെന്നാണ് അനുപമ പറയുന്നത്. കഴിഞ്ഞ വർഷം ഒക്ടോബർ 19നാണ് അനുപമ ആൺകുഞ്ഞിന് ജന്മം നൽകിയത്. പ്രസവിച്ച് മൂന്നാം ദിവസം ബന്ധുക്കൾ വന്ന് കുഞ്ഞിനെ കൊണ്ടുപോയി. സഹോദരിയുടെ വിവാഹം കഴിഞ്ഞ് കുട്ടിയെ തിരിച്ചേൽപിക്കാം എന്ന് അച്ഛനും അമ്മയും പറഞ്ഞിരുന്നു. സഹോദരിയുടെ വിവാഹം കഴിഞ്ഞ് രണ്ട് മാസം കഴിഞ്ഞിട്ടും കുട്ടിയെ കിട്ടില്ലെന്നായപ്പോൾ അനുപമ കുട്ടിയുടെ പിതാവായ അജിത്തിനൊപ്പം താമസം തുടങ്ങിയിരുന്നു.

Tags:    

Writer - Dibin Gopan

contributor

Editor - Dibin Gopan

contributor

By - Web Desk

contributor

Similar News