പാലക്കാട് അഗളിയിൽ സിവിൽ പൊലീസ് ഓഫീസർ മദ്യപിച്ചെത്തി മർദിച്ചതായി പരാതി
മുട്ടിക്കുളങ്ങര ക്യാമ്പിലെ പൊലീസുകാരൻ രാജ്കുമാറിനെതിരെ അഗളി പൊലീസ് കേസെടുത്തു
Update: 2022-12-24 19:59 GMT
പാലക്കാട് അഗളിയിൽ സിവിൽ പൊലീസ് ഓഫീസർ മദ്യപിച്ചെത്തി മർദിച്ചതായി പരാതി.. മുട്ടിക്കുളങ്ങര ക്യാമ്പിലെ പൊലീസുകാരൻ രാജ്കുമാറിനെതിരെ അഗളി പൊലീസ് കേസെടുത്തു. ഭൂതവഴി സ്വദേശി അലി അക്ബറാണ് പരാതി നൽകിയത്.
ഇന്നലെ രാത്രിയിലാണ് രാജ്കുമാർ മദ്യപിച്ചെത്തി ബഹളമുണ്ടാക്കിയത്. രാജ്കുമാർ മർദിച്ചുവെന്നാണ് അലി അക്ബറിന്റെ പരാതി. രാജ്കുമാറിന്റെ പരാതിയിൽ അലി അക്ബറിനെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.