ജോലിയിൽ പ്രവേശിക്കുന്നതിന് ഹൈക്കോടതി ഉത്തരവുമായെത്തിയ യുവതിയെ ബാങ്ക് ഭരണ സമിതി അംഗങ്ങൾ മർദിച്ചതായി പരാതി

കോട്ടയം മേവെള്ളൂർ സ്വദേശിനി ലിജി തങ്കപ്പനാണ് വെള്ളൂർ സർവീസ് സഹകരണ ബാങ്കിൽ വെച്ച് മർദനമേറ്റത്

Update: 2023-03-02 02:09 GMT
Editor : Lissy P | By : Web Desk
Advertising

കോട്ടയം: ജോലിയിൽ പ്രവേശിക്കുന്നതിന് ഹൈക്കോടതി ഉത്തരവുമായി എത്തിയ യുവതിയെ ബാങ്ക് ഭരണ സമിതി അംഗങ്ങളും ജീവനക്കാരും ചേർന്ന് ക്രൂരമായി മർദിച്ചതായി പരാതി. കോട്ടയം മേവെള്ളൂർ സ്വദേശിനി ലിജി തങ്കപ്പനാണ് വെള്ളൂർ സർവീസ് സഹകരണ ബാങ്കിൽ വെച്ച് മർദനമേറ്റത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

2018ൽ സസ്‌പെൻഡ് ചെയ്യപ്പെട്ട ലിജി തങ്കപ്പൻ നാലു വർഷത്തെ നിയമ യുദ്ധത്തിനു ശേഷം ജോലിയിൽ പ്രവേശിക്കാനായി കോടതി ഉത്തരവുമായി വെള്ളൂർ സർവീസ് സഹകരണ ബാങ്കിൽ എത്തിയത് . പ്രസിഡന്റും അടക്കമുള്ള ബോർഡ് അംഗങ്ങൾ ചേർന്ന് മർദിച്ചു എന്നാണ് പരാതി.

മർദിച്ചവശയാക്കിയ ശേഷം ബാങ്കിന്റെ പ്രവർത്തനം തടസപ്പെടുത്തിയെന്ന് ആരോപിച്ച് ബാങ്ക് ഭരണ സമിതി പൊലീസിനെ വിളിച്ചു വരുത്തി. എഴുന്നേറ്റ് നിൽക്കാൻ പോലും കഴിയാതിരുന്ന തന്നെ പൊലീസാണ് ആശുപത്രിയിലെത്തിച്ചതെന്നും ലിജി തങ്കപ്പൻ പറയുന്നു.

ജൂനിയർ ക്ലർക്കായിരുന്ന ലിജിതങ്കപ്പനെ ജോലിയിൽ പിഴവുണ്ടെന്ന് ആരോപിച്ച് 2018 ൽ സഹകരണ വകുപ്പിലെ 65-ാംവകുപ്പ് പ്രകാരം സസ്‌പെൻഡ് ചെയ്യത്തത്. ഡിപ്പാർട്ട്‌മെന്റ് തല അന്വേഷണത്തിൽ ലിജിതങ്കപ്പൻ കാര്യങ്ങൾ ബോധിപ്പിച്ച് തന്റെ നിരപരാധിത്വം തെളിയിച്ചെങ്കിലും ഇക്കാര്യം അംഗീകരിക്കാൻ ബാങ്ക് അധികൃതർ തയ്യാറായിരുന്നില്ല. പിന്നീടാണ് കോടതി ഉത്തരവുമായി വെള്ളൂർ സർവീസ് സഹകരണ ബാങ്കിൽ ജോലിയിൽ പ്രവേശിക്കാൻ എത്തിയത്.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News