തൃശൂരില്‍ സ്‌കൂൾ കുട്ടികളെ യുവാവ് അശ്ലീല വീഡിയോ കാണിച്ചെന്ന് പരാതി
ആളൊഴിഞ്ഞ വീട്ടില്‍ കുട്ടികളെ വിളിച്ചുവരുത്തി സരിത്ത് അശ്ലീല ദൃശ്യങ്ങള്‍ കാണിക്കുകയായിരുന്നു
Update: 2022-11-08 13:03 GMT
തൃശൂര്‍: സ്‌കൂൾ കുട്ടികളെ യുവാവ് അശ്ലീല വീഡിയോ കാണിച്ചെന്ന് പരാതി. പത്തുവയസ്സില്‍ താഴെയുള്ള വിദ്യാര്‍ഥികളെയാണ് യുവാവ് അശ്ലീല ദൃശ്യങ്ങള്‍ കാണിച്ചത്. മാള സ്വദേശിയായ സരിത്ത് എന്നയാള്‍ക്കെതിരായാണ് കുട്ടികളുടെ മാതാപിതാക്കള്‍ പരാതി നല്‍കിയത്. ആളൊഴിഞ്ഞ വീട്ടില്‍ കുട്ടികളെ വിളിച്ചുവരുത്തി സരിത്ത് അശ്ലീല ദൃശ്യങ്ങള്‍ കാണിക്കുകയായിരുന്നു. ഇത് കണ്ട് പേടിച്ച കുട്ടികള്‍ ഉടന്‍ തന്നെ വീട്ടിലേക്ക് പോയി മാതാപിതാക്കളോട് വിവരം പറയുകയായിരുന്നു. തുടര്‍ന്നാണ് മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കുന്നത്. സരിത്ത് നിലവില്‍ ഒളിവിലാണെന്നും പരാതിയില്‍ അന്വേഷിക്കുകയാണെന്നും പൊലീസ് പറഞ്ഞു.