ഇന്ന് വാരാന്ത്യ ലോക്ഡൗൺ: കെഎസ്ആർടിസി ദീർഘദൂര സർവീസുകൾ ഉച്ചക്ക് ശേഷം

അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾക്ക് മാത്രമേ തുറക്കാൻ അനുമതിയുള്ളൂ.

Update: 2021-06-20 00:50 GMT
Advertising

സംസ്ഥാനത്ത് വാരാന്ത്യ ലോക്ഡൗൺ ഇന്നും തുടരും. അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾക്ക് മാത്രമേ തുറക്കാൻ അനുമതിയുള്ളൂ. കെഎസ്ആർടിസി ദീർഘദൂര സർവീസുകൾ ഉച്ചക്ക് ശേഷം സർവീസ് പുനരാരംഭിക്കും.

നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും. വ്യാഴം, വെള്ളി ദിവസങ്ങളിലെ ഇളവുകള്‍ക്ക് ശേഷമാണ് ഇന്നലെയും ഇന്നും സമ്പൂര്‍ണ ലോക്ഡൌണ്‍. ഹോട്ടലുകളില്‍ ഹോം ഡെലിവറി മാത്രമേ ഉണ്ടാകൂ എന്ന നിര്‍ദേശത്തില്‍ ഇളവ് അനുവദിച്ച് ഡിജിപി ഇന്നലെ ഉത്തരവിറക്കി. ഹോം ഡെലിവറി പ്രായോഗികമല്ലാത്ത സ്ഥലങ്ങളില്‍ ഹോട്ടലുകളില്‍ പോയി പാഴ്സല്‍ വാങ്ങാം. പോകുന്നവര്‍ സത്യവാങ്മൂലം കരുതണമെന്നും ഉത്തരവില്‍ പറയുന്നു.

ഇന്ന് ഉച്ചക്ക് ശേഷം കെഎസ്ആര്‍ടിസി ദീര്‍ഘദൂര സര്‍വീസുകള്‍ ആരംഭിക്കും. അനാവശ്യമായി പുറത്തിറങ്ങുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും. ഇളവുകള്‍ അനുവദിച്ചതിന് ശേഷമുള്ള സമ്പൂര്‍ണ ലോക്ഡൌണായതിനാല്‍ പൊലീസ് നിരീക്ഷണവും നടപടിയും കര്‍ശനമാണ്. പരിശോധനക്കായി കൂടുതല്‍ പൊലീസിനെ വിന്യസിച്ചു.

Tags:    

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News