ഇന്നും നാളെയും സമ്പൂര്‍ണ ലോക്ഡൗണ്‍: അനുമതി അവശ്യ സര്‍വീസുകള്‍ക്ക് മാത്രം
നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി
സംസ്ഥാനത്ത് ഇന്നും നാളെയും സമ്പൂര്‍ണ ലോക്ഡൗണ്‍. അവശ്യ സര്‍വീസുകള്‍ക്ക് മാത്രമാണ് ഇളവുള്ളത്. നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാനാണ് നിര്‍ദേശം.
വ്യാഴം, വെള്ളി ദിവസങ്ങളിലെ ഇളവുകള്‍ക്ക് ശേഷം ഇന്നും നാളെയും സമ്പൂര്‍ണ ലോക്ഡൗണാണ്. സംസ്ഥാനത്ത് കര്‍ശന നിയന്ത്രണങ്ങളാകും ഉണ്ടാകുക. അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ തുറക്കാന്‍ അനുമതിയുണ്ട്. ഹോട്ടലുകളില്‍ പാഴ്സല്‍ വാങ്ങാനാകില്ല. ഹോം ഡെലിവറി മാത്രമേ ഉണ്ടാകൂ. പൊതുഗതാഗതം ഉണ്ടാകില്ല. പരീക്ഷാ മൂല്യനിര്‍ണയം ഉള്‍പ്പെടെ അവശ്യ മേഖലകളിലുള്ളവര്‍ക്കായി കെഎസ്ആര്‍ടിസി സര്‍വീസ് നടത്തും. ഞായറാഴ്ച ഉച്ചക്ക് ശേഷം കെഎസ്ആര്‍ടിസി ദീര്‍ഘദൂര സര്‍വീസുകള്‍ ആരംഭിക്കും.
അനാവശ്യമായി പുറത്തിറങ്ങുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും. ഇളവുകള്‍ അനുവദിച്ചതിന് ശേഷമുള്ള സമ്പൂര്‍ണ ലോക്ഡൌണായതിനാല്‍ പൊലീസ് നിരീക്ഷണവും നടപടിയും കര്‍ശനമാക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്. പരിശോധനക്കായി കൂടുതല്‍ പൊലീസിനെ വിന്യസിക്കും.