ചിന്നക്കനാല്‍ സർവീസ് സഹകരണ ബാങ്ക് കെട്ടിടം അനധികൃത നിർമാണമാണെന്ന ആരോപണവുമായി കോൺഗ്രസ് രംഗത്ത്
നിർമാണ നിരോധന ഉത്തരവ് നിലനിൽക്കുന്ന മേഖലയിൽ തോട് പുറമ്പോക്ക് കയ്യേറി ബാങ്ക് കെട്ടിടം നിർമിച്ചിരിക്കുന്നതായാണ് ആരോപണം
ഇടുക്കി ചിന്നക്കനാൽ സർവീസ് സഹകരണ ബാങ്ക് കെട്ടിടം അനധികൃത നിർമാണമാണെന്ന ആരോപണവുമായി കോൺഗ്രസ് പ്രവർത്തകർ രംഗത്ത്. നിർമാണ നിരോധന ഉത്തരവ് നിലനിൽക്കുന്ന മേഖലയിൽ തോട് പുറമ്പോക്ക് കയ്യേറി ബാങ്ക് കെട്ടിടം നിർമിച്ചിരിക്കുന്നതായാണ് ആരോപണം. ആരോപണം അടിസ്ഥാനരഹിതമെന്ന് ബാങ്ക് അധികൃതർ പറഞ്ഞു.
ഇടതുമുന്നണി ഭരിക്കുന്ന ചിന്നക്കനാൽ സർവീസ് സഹകരണ ബാങ്കിനെതിരെ ബാങ്ക് ഭരണ സമിതിതന്നെ നേരത്തെ അഴിമതി ആരോപണം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബാങ്കിന്‍റെ നിർമാണവുമായി ബന്ധപ്പെട്ട് കോൺഗ്രസ് രംഗത്ത് എത്തിയിരിക്കുന്നത്. ചിന്നക്കനാൽ ടൗണിലൂടെ ഒഴുകുന്ന തോട് കയ്യേറിയാണ് ബാങ്ക് കെട്ടിടവും നിർമ്മിച്ചിരിക്കുന്നത് എന്നാണ് കോൺഗ്രസിന്‍റെ ആരോപണം. തോട് പുറമ്പോക്ക് കയ്യേറിട്ടില്ല എന്നും കോൺഗ്രസ് ഉന്നയിക്കുന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണ് എന്നും ബാങ്ക് പ്രസിഡന്‍റ് അളകർ സ്വാമി പറഞ്ഞു. വിജിലൻസിനു ജില്ലാ കലക്‌ടർക്കും പരാതി നൽക്കാൻ ഒരുങ്ങുകയാണ് കോൺഗ്രസ്.