മലപ്പുറം കോൺഗ്രസിലെ ഗ്രൂപ്പ് തർക്കം പരസ്യ ഏറ്റുമുട്ടലിലേക്ക്; ഫലസ്തീൻ ഐക്യദാർഢ്യ റാലിയുമായി മുന്നോട്ടുപോകാന്‍ എ ഗ്രൂപ്പ്

ആര്യാടൻ ഫൗണ്ടേഷന്റെ പേരിൽ ഇന്ന് നടത്താൻ തീരുമാനിച്ച ഫലസ്തീൻ ഐക്യദാർഢ്യ റാലി നടത്തരുതെന്ന് കെ.പി.സി.സി നിര്‍ദേശിച്ചിരുന്നു

Update: 2023-11-03 01:25 GMT
Editor : Shaheer | By : Web Desk
Advertising

മലപ്പുറം: ജില്ലയില്‍ കോൺഗ്രസിനകത്തെ ഗ്രൂപ്പ് തർക്കം പരസ്യ ഏറ്റുമുട്ടലിലേക്ക് നീങ്ങുന്നു. ആര്യാടൻ ഫൗണ്ടേഷന്റെ പേരിൽ ഇന്ന് നടത്താൻ തീരുമാനിച്ച ഫലസ്തീൻ ഐക്യദാർഢ്യ റാലി നടത്തരുതെന്ന് കെ.പി.സി.സി അറിയിച്ചതോടെ പോര് കൂടുതല്‍ രൂക്ഷമാകുകയാണ്. പരിപാടി നടത്തിയാൽ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും നേതൃത്വം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എന്നാല്‍, പരിപാടിയുമായി മുന്നോട്ടുപോകാനാണ് എ ഗ്രൂപ്പ് നേതാക്കളുടെ തീരുമാനം.

മണ്ഡലം പ്രസിഡന്‍റുമാരുടെ തെരഞ്ഞെടുപ്പിനുശേഷമാണ് മലപ്പുറം കോൺഗ്രസിൽ വിഭാഗീയത രൂക്ഷമായത്. പുനഃസംഘടനയിൽ തഴയപ്പെട്ട എ ഗ്രൂപ്പ് ഫലസ്തീൻ ഐകൃദാര്‍ഢ്യ സമ്മേളനത്തിലൂടെ ശക്തി തെളിയിക്കാനാണ് തീരുമാനിച്ചത്. എന്നാൽ, ഡി.സി.സിയുടെ ഔദ്യോഗിക പരിപാടി കഴിഞ്ഞതാണെന്നും ആര്യാടൻ ഫൗണ്ടേഷന്റെ പേരിൽ മറ്റൊരു ഫലസ്തീൻ ഐക്യദാർഢ്യ സമ്മേളനം ആവശ്യമില്ലെന്നുമാണ് കെ.പി.സി.സി നിലപാട്.

സമാന്തരമായി പരിപാടി സംഘടിപ്പിച്ചാൽ അത് വിഭാഗീയ പ്രവർത്തനമായി കണ്ട് അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് ആര്യാടൻ ഷൗക്കത്തിന് കെ.പി.സി.സി ജനറൽ സെക്രട്ടറി ടി.യു രാധകൃഷ്ണൻ അയച്ച കത്തിൽ പറയുന്നു. എന്നാൽ, ഫലസ്തീൻ പരിപാടി വിഭാഗീയ പ്രവർത്തനത്തിന്റെ ഭാഗമല്ലെന്നും, പരിപാടിയുമായി മുന്നോട്ടുപോകുമെന്നും ആര്യാടൻ ഫൗണ്ടേഷൻ ചെയർമാൻ സി. ഹരിദാസ് അറിയിച്ചു. ഇതിലേക്കു പരമാവധി പ്രവർത്തകരെ എത്തിക്കാണ് എ ഗ്രൂപ്പ് ശ്രമം.

Full View

മറുവശത്ത് പരിപാടിയിൽ പങ്കെടുക്കുന്നവര്‍ക്കെതിരെ സംഘടനാ നടപടി സ്വീകരിക്കാനാണ് ഡി.സി.സി പ്രസിഡന്റ് വി.എസ് ജോയി അടക്കമുള്ളവരുടെ തീരുമാനം.

Summary: In Malappuram district, the Congress group tussle is turning into a public confrontation. The fight is intensifying after the KPCC leadership has given instructions not to hold the Palestine solidarity rally that was decided to be held today in the name of Aryadan Foundation.

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News