'കേരളത്തിലെ കോണ്‍ഗ്രസ് മതന്യൂനപക്ഷത്ത ഒഴിവാക്കി'; വിമര്‍ശനവുമായി കോടിയേരി
ന്യൂനപക്ഷത്തു നിന്നുള്ള നേതാവ് മര്‍മ പ്രധാന സ്ഥാനത്തു വേണ്ടെന്നാണ് കോണ്‍ഗ്രസിന്റെ തീരുമാനം
കേരളത്തിലെ കോണ്‍ഗ്രസ് , മതന്യൂനപക്ഷത്ത ഒഴിവാക്കിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ന്യൂനപക്ഷത്തു നിന്നുള്ള നേതാവ് മര്‍മ പ്രധാന സ്ഥാനത്തു വേണ്ടെന്നാണ് കോണ്‍ഗ്രസിന്റെ തീരുമാനം.
കെ പി സി സി പ്രസിഡന്റും പ്രതിപക്ഷ നേതാവും ന്യൂനപക്ഷത്തു നിന്നല്ല. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രി ആകുന്‌പോള്‍ മുല്ലപ്പള്ളിയായിരുന്നു പ്രസിഡന്റ്. രാഹുല്‍ ഗാന്ധിയുടെ നിലപാടിന്റെ ഭാഗമായാണോ തീരുമാനമെന്നും കോടിയേരി ചോദിച്ചു.
നിയന്ത്രണങ്ങള്‍ പാലിക്കാനാണ് പൊതു സമ്മേളനം ഒഴിവാക്കിയത്. ഹാള്‍ സമ്മേളനങ്ങളില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ 300 പേരെ അനുവദിച്ചിട്ടുണ്ട്. അതുകൊണ്ടാണ് സമ്മേളനം നടത്തിയതെന്നും കോടിയേരി ന്യായീകരിച്ചു.
രാജ്യത്ത് പുതുചരിത്രമാണ് കര്‍ഷക സമരം. കര്‍ഷകരുടെ മുദ്രാവാക്യം അംഗീകരിക്കില്ലെന്ന് ബിജെപി പ്രഖ്യാപിച്ചു. ഒടുവില്‍ മോദി മുട്ടുകുത്തിയില്ലേ. വര്‍ഗസമരമാണ്,രാജ്യത്ത് വര്‍ഗ സമരം നടത്തണം. രാജ്യമാകെ സര്‍ക്കാറിനെതിരെ പ്രതിഷേധം ഉയരുന്നു. വര്‍ഗീയ ഭരണത്തിന് അന്ത്യം കുറിക്കുന്നത് ജനങ്ങളുടെ പോരാട്ടത്തിലൂടെയാണ്. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ തോല്‍പ്പിണമെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.