കെ-റെയിൽ വിരുദ്ധ സമരം ശക്തിപ്പെടുത്താനൊരുങ്ങി കോൺഗ്രസ്

കെ-റെയിൽ പദ്ധതിക്കായി ഭൂമി ഏറ്റെടുക്കാമെന്ന് കേന്ദ്ര റെയിൽവേ മന്ത്രാലയം കഴിഞ്ഞ ദിവസം ഹൈക്കോടതിയെ അറിയിച്ചിരുന്നു

Update: 2022-01-08 02:28 GMT
Editor : afsal137 | By : Web Desk
Advertising

കെ-റെയിൽ വിരുദ്ധ സമരം ശക്തിപ്പെടുത്തുന്നതിനും സമര പരിപാടികൾ ആസൂത്രണം ചെയ്യുന്നതിനുമായി കോൺഗ്രസിന്റെ കൺവെൻഷൻ ഇന്ന് കൊച്ചിയിൽ ചേരും. നാല് ജില്ലകളിലെ ഡി സി സി പ്രസിഡന്റുമാർ വരെയുള്ള ഭാരവാഹികളുടെ സംയുക്ത കൺവൻഷനാണ് സംഘടിപ്പിക്കുന്നത്. വൈകിട്ട് 4മണിക്ക് ടൗൺ ഹാളിൽ നടക്കുന്ന കൺവൻഷൻ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ ഉദ്ഘാടനം ചെയ്യും. എറണാകുളം, ആലപ്പുഴ, കോട്ടയം, തൃശൂർ ജില്ലകളിലെ മണ്ഡലം, ബ്ലോക്ക് പ്രസിഡന്റുമാർ, ഡി സി സി പ്രസിഡന്റുമാർ, കെ പി സി സി ഭാരവാഹികൾ, മുതിർന്ന നേതാക്കൾ, ജില്ലകളിലെ പോഷക സംഘടനാ നേതാക്കൾ എന്നിവർ സംയുക്ത കൺവൻഷനിൽ പങ്കെടുക്കുമെന്നാണ് വിവരം

Full View

അതേ സമയം കെ റെയിൽ പദ്ധതിയിൽ സംസ്ഥാന സർക്കാരിന് അനുകൂലമായ നടപടിയാണ് കേന്ദ്ര റെയിൽവേ മന്ത്രാലയം സ്വീകരിച്ചിരിക്കുന്നത്. കെ-റെയിൽ പദ്ധതിക്കായി ഭൂമി ഏറ്റെടുക്കാമെന്ന് കേന്ദ്ര റെയിൽവേ മന്ത്രാലയം കഴിഞ്ഞ ദിവസം ഹൈക്കോടതിയെ അറിയിച്ചിരുന്നു. കെ-റെയിൽ പ്രത്യേക പദ്ധതിയല്ലെന്നും 2013ലെ നിയമം അനുസരിച്ച് പദ്ധതിക്കായി ഭൂമി ഏറ്റെടുക്കാനുള്ള അനുമതി സംസ്ഥാന സർക്കാരിനുണ്ടെന്നും കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ വ്യക്തമാക്കി. എന്നാൽ, പദ്ധതിക്ക് പ്രാഥമിക അനുമതി മാത്രമാണ് നൽകിയിട്ടുള്ളത്.

സിൽവർലൈൻ പദ്ധതിയിൽ സംശയങ്ങൾ ദുരീകരിക്കുകയെന്നത് സർക്കാരിന്റെ ബാധ്യതയാണെന്നും വികസന പദ്ധതികളെ എതിർക്കുന്നത് ദൗർഭാഗ്യകരമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു. പദ്ധതിയുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് പൗരപ്രമുഖരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു പിണറായി വിജയൻ. നമ്മുടെ നാടിന്റെ പശ്ചാത്തല സൗകര്യം വികസിക്കണം. സംസ്ഥാനത്തിന് ധനശേഷി കുറവാണ്. ഇത് പരിഹരിക്കാനായി കിഫ്ബി പുനരുജ്ജീവിപ്പിച്ചു. നാടിൻറെ വികസനം ഉറപ്പ് വരുത്തേണ്ടത് സർക്കാരിന്റെ ബാധ്യതയാണ്. കേരളത്തിന്റെ ഗതാഗത സൗകര്യങ്ങൾ വികസിക്കണം. നാടിൻറെ വികസനത്തിന് എതിരായി ആരെങ്കിലും രംഗത്തെത്തിയാൽ അതിന് വഴിപ്പെടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പദ്ധതിക്കായി ജനങ്ങളെ ഉപദ്രവിക്കുന്നതല്ല സർക്കാർ നയമെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ കെ-റെയിൽ സർവേ കല്ലുകൾ പിഴുതെറിയുമെന്നായിരുന്നു സർക്കാരിനെതിരായ കെപിസിസി പ്രിസിഡന്റ് കെ സുധാകരന്റെ പരാമർശം.

Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News