ശാന്തൻപാറയിലെ സിപിഎം ഓഫീസ് നിർമാണം: ഇടുക്കി ജില്ലാ സെക്രട്ടറിക്കെതിരെ കോടതി അലക്ഷ്യക്കേസ്

ശാന്തൻപാറയിലെ കെട്ടിടം ഇനി ഒരു ഉത്തരവ് വരുന്നത് വരെ മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കരുതെന്നും കോടതി.

Update: 2023-08-24 12:10 GMT
Editor : anjala | By : Web Desk
Advertising

ഇടുക്കി: ശാന്തൻപാറയിലെ സി.പി.എം ഓഫീസ് നിർമാണത്തിൽ ഇടുക്കി ജില്ലാ സെക്രട്ടറിക്കെതിരെ കോടതി അലക്ഷ്യക്കേസ്. ഉത്തരവ് ലംഘിച്ച് എങ്ങനെ നിർമാണം നടന്നെന്നു കോടതിയുടെ ചോദ്യം. ജില്ലാ സെക്രട്ടറിക്ക് ഉത്തരവിനെക്കുറിച്ച് അറിയില്ലെന്ന് നടിക്കാനാവില്ലെന്നും കോടതി. രാഷ്ട്രീയ പാർട്ടികൾക്ക് എന്തും ആകാമോ എന്ന് കോടതി ചോദിച്ചു. സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി അജ്ഞത നടിച്ചു എന്നും ഹൈക്കോടതി വിമർശിച്ചു.

കേസ് ഓണം അവധിക്ക് ശേഷം പരിഗണിക്കാൻ മാറ്റി. ശാന്തൻപാറയിലെ കെട്ടിടം ഇനി ഒരു ഉത്തരവ് വരുന്നത് വരെ മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കരുതെന്നും കോടതി ഉത്തരവ്. 

ഇടക്കാല ഉത്തരവ് നിലനിൽക്കെ ശാന്തൻപാറയിലെ സി.പി.എം പാർട്ടി ഓഫീസ് നിർമ്മാണം തുടർന്നതിൽ കോടതി ഇന്നലെയും അതൃപ്തി രേഖപ്പെടുത്തിയിരുന്നു. സ്റ്റോപ് മെമ്മോ വില്ലേജ് ഓഫീസർ കൈമാറിയ വിവരം കലക്ടർ ഇന്നലെ കോടതിയെ അറിയിച്ചിരുന്നു. ഹൈക്കോടതി ഉത്തരവ് നിലനിൽക്കെ പാർട്ടി ഓഫീസിന്റെ നിർമ്മാണം തുടർന്നത് അമിക്കസ് ക്യൂറി ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്നാണ് അടിയന്തരമായി കോടതി ഇന്നലെ കേസ് പരിഗണിച്ചത്.

Tags:    

Writer - anjala

Sub Editor

Editor - anjala

Sub Editor

By - Web Desk

contributor

Similar News