ശാന്തൻപാറ സിപിഎം ഏരിയ കമ്മറ്റി ഓഫീസിന്റെ നിർമാണം നിർത്തിവെച്ചു; കോടതി ഉത്തരവ് നിയമപരമായി നേരിടുമെന്ന് സിപിഎം

ഇടുക്കി ജില്ലയിൽ നിയന്ത്രണങ്ങൾ നിലവിലുള്ളയിടങ്ങളിലെ നിർമാണ പ്രവർത്തനങ്ങൾക്ക് എൻ.ഒ.സി.വേണമെന്നാണ് ചട്ടം. ഇതവഗണിച്ചായിരുന്നു സി.പി.എം. പാർട്ടി ഓഫീസുകളുടെ നിർമാണം

Update: 2023-08-23 09:58 GMT
Editor : banuisahak | By : Web Desk
Advertising

ഇടുക്കി: ഇടുക്കി ശാന്തൻപാറ സിപിഎം ഏരിയ കമ്മറ്റി ഓഫീസിന്റെ നിർമാണം നിർത്തിവെച്ചു. ഉത്തരവ് ലംഘിച്ച് നിർമാണം തുടർന്നതിൽ ഹൈക്കോടതി അതൃപ്തി അറിയിച്ചു. ..

ഇതിന് പിന്നാലെ റവന്യൂ വകുപ്പ് വീണ്ടും നോട്ടീസയച്ചതിനെ തുടർന്നാണ് നിർമാണം നിർത്തിയത്. ഹരജി നാളെ വീണ്ടും പരിഗണിക്കും. കോടതി ഉത്തരവിനെ നിയമപരമായി നേരിടുമെന്നായിരുന്നു സി.പി.എം നേതൃത്വത്തിന്റെ വിശദീകരണം.

ജില്ലയിൽ നിയന്ത്രണങ്ങൾ നിലവിലുള്ളയിടങ്ങളിലെ നിർമാണ പ്രവർത്തനങ്ങൾക്ക് എൻ.ഒ.സി.വേണമെന്നാണ് ചട്ടം. ഇതവഗണിച്ചായിരുന്നു സി.പി.എം. പാർട്ടി ഓഫീസുകളുടെ നിർമാണം. അനുമതിയില്ലാത്തതിനാൽ റവന്യൂ വകുപ്പ് സ്റ്റോപ്പ് മെമ്മോ നൽകിയതിന് പിന്നാലെ നിർമാണം നിർത്തിവെക്കണമെന്ന ഹൈക്കോടതി നിർദേശവും വന്നു. നിയമപരമായി നേരിടാനാണ് പാർട്ടി നേതൃത്വത്തിൻ്റെ തീരുമാനം.

ഹൈക്കോടതി വിധിക്ക് പിന്നാലെ ഇന്നലെ രാത്രിയിലും ശാന്തൻപാറയിലെ പാർട്ടി ഓഫീസിൽ നിർമാണ പ്രവർത്തനങ്ങൾ നടന്നിരുന്നു. ജില്ലാ കളക്ടറുടെ നിർദേശാനുസരണം ശാന്തൻപാറ വില്ലേജ് ഓഫീസർ സ്റ്റോപ്പ് മെമോ നൽകിയതോടെയാണ് പ്രവർത്തനങ്ങൾ നിർത്തിയത്. ഇന്ന് കേസ് പരിഗണിച്ച കോടതി നടപടിയിൽ അതൃപ്തി അറിയിച്ചു.

പുതിയ സ്റ്റോപ്പ് മെമ്മോ നൽകിയെന്ന് സർക്കാർ വ്യക്തമാക്കിയെങ്കിലും ഇതുവരെ സ്വീകരിച്ച നടപടിയിൽ നാളെ വിശദീകരണം നൽകാൻ ജില്ലാ കളക്ടർക്ക് കോടതി നിർദേശം നൽകി. ഭൂ നിയമത്തിൽ ഭേദഗതിയുണ്ടാകുന്നതോടെ പ്രശ്ന പരിഹാരമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് സി.പി.എം. 

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News