വിഴിഞ്ഞം തുറമുഖ നിർമാണം: പ്രത്യാഘാതം പഠിക്കുന്ന സമിതിയുടെ പരിഗണനാ വിഷയങ്ങൾ നിശ്ചയിച്ചു

നിർമാണം തുടങ്ങിയത് മുതലുള്ള തീരശോഷണത്തിന്റെ വ്യാപ്തി പ്രധാന വിഷയമായി പരിഗണിക്കണം. ആവശ്യഘട്ടങ്ങളിൽ പദ്ധതിയുടെ ആഘാതം നേരിടുന്നവരുമായി കൂടിയാലോചനകൾ നടത്തണമെന്നും നിർദേശമുണ്ട്

Update: 2023-01-10 04:48 GMT

വിഴിഞ്ഞം സമരസമിതിയുടെ മാര്‍ച്ച്

Advertising

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ പ്രത്യാഘാതങ്ങൾ പഠിക്കുന്ന സമിതിയുടെ പരിഗണനാ വിഷയങ്ങൾ നിശ്ചയിച്ചു. നിർമാണം തുടങ്ങിയത് മുതലുള്ള തീരശോഷണത്തിന്റെ വ്യാപ്തി പ്രധാന വിഷയമായി പരിഗണിക്കണം. ആവശ്യഘട്ടങ്ങളിൽ പദ്ധതിയുടെ ആഘാതം നേരിടുന്നവരുമായി കൂടിയാലോചനകൾ നടത്തണമെന്നും നിർദേശമുണ്ട്.

മത്സ്യത്തൊഴിലാളികളുടേയും വിഴിഞ്ഞം സമരസമിതിയുടേയും സമരം ശക്തമായ പശ്ചാത്തലത്തിലാണ് പദ്ധതിയെ കുറിച്ച് പഠിക്കാൻ കഴിഞ്ഞ ഒക്ടോബറിൽ സർക്കാർ വിദഗ്ധസമിതിയെ നിയോഗിക്കുന്നത്.

എന്നാൽ ഇവരുടെ പരിഗണനാ വിഷയങ്ങൾ ആ ഘട്ടത്തിൽ നിശ്ചയിച്ചിരുന്നില്ല. പിന്നീട് തീരശോഷണത്തിന്റെ ഇരകളായി ഗോഡൗണുകളിൽ താമസിക്കുന്ന ആളുകൾ ഹൈക്കോടതിയെ സമീപിച്ച പശ്ചാത്തലത്തിലാണ് സമിതിയുടെ പരിഗണനാ വിഷയങ്ങൾ ഏതൊക്കെയാണെന്ന് നിശ്ചയിച്ചു നൽകാൻ സർക്കാറിനോട് കോടതി നിർദേശം നൽകിയത്.

Tags:    

Writer - അലി തുറക്കല്‍

Media Person

Editor - അലി തുറക്കല്‍

Media Person

By - Web Desk

contributor

Similar News