കിട്ടാനുള്ളത് 17 ലക്ഷത്തിലേറെ രൂപ; സർക്കാറിനെതിരെ കോടതി കയറി കരാർ ജീവനക്കാർ

'സ്വന്തം സോഷ്യൽ സർവീസ് സൊസൈറ്റിയിലെ' ജീവനക്കാരാണ് ഹൈക്കോടതിയെ സമീപിക്കുന്നത്

Update: 2022-07-14 06:45 GMT
Editor : Lissy P | By : Web Desk
Advertising

കൊച്ചി: രണ്ട് വർഷത്തെ ശമ്പളത്തിനായി കോടതി കയറാനൊരുങ്ങുകയാണ് ഒരുപറ്റം കരാർ ജീവനക്കാർ. എറണാകുളം മുപ്പത്തടത്തെ 'സ്വന്തം സോഷ്യൽ സർവീസ് സൊസൈറ്റിയിലെ' ജീവനക്കാരാണ് സർക്കാരിനെതിരെ ഹൈക്കോടതിയെ സമീപിക്കുന്നത്. 17 ലക്ഷത്തിലേറെ രൂപയാണ് ശമ്പള ഇനത്തിൽ ജീവനക്കാർക്ക് ലഭിക്കാനുള്ളത്.

മാനസിക വെല്ലുവിളികൾ നേരിടുന്നവരടക്കം നിരവധി അന്തേവാസികളെ പരിപാലിച്ചുപോന്നിരുന്ന റിഹാബിലിറ്റേഷൻ ഹോമിലെ കരാർ ജീവനക്കാരാണ് ഹൈക്കോടതിയെ സമീപിക്കുന്നത്. സ്വന്തം സോഷ്യൽ സർവീസ് സൊസൈറ്റിയെന്ന സ്ഥാപനത്തിലെ അഞ്ച് ജീവനക്കാർക്ക് കഴിഞ്ഞ രണ്ട് സാന്പത്തിക വർഷവും ശമ്പളം കിട്ടിയിട്ടില്ല.

ഇതോടെ ജീവനക്കാരിപ്പോൾ ജോലി ഉപേക്ഷിച്ചു. 2020-21 സാമ്പത്തിക വർഷത്തിലെ ശമ്പളം നൽകാനാകില്ലെന്ന് വനിതാ ശിശുക്ഷേമ വകുപ്പ് ഇവരെ അറിയിക്കുന്നത് ഇക്കഴിഞ്ഞ മാർച്ചിലാണ്. ഇക്കാലയളവിലെ സ്വന്തം സോഷ്യൽ സർവീസ് സൊസൈറ്റിയുടെ പ്രവർത്തനം മോശമാണെന്ന് ഉദ്യോഗസ്ഥർ റിപ്പോർട്ട് കൊടുത്തതോടെയാണ് ശമ്പളം ലഭിക്കുന്നതിന് തിരിച്ചടിയായത്. എന്നാൽ 2020-21 സാമ്പത്തിക വർഷം കോവിഡ് രൂക്ഷമായ സാഹചര്യമായതിനാലുള്ള പ്രശ്‌നങ്ങളാണ് ഉണ്ടായിരുന്നതെന്നാണ് ജീവനക്കാർ വിശദീകരിക്കുന്നത്.

2009 ൽ വിഎസ് സർക്കാർ തുടങ്ങിയ പ്രൊട്ടക്ഷൻ ആന്റ് റിഹാബിലിറ്റേഷൻ സെന്ററാണ് സ്വന്തം സോഷ്യൽ സർവീസ് സൊസൈറ്റി നടത്തിവന്നിരുന്നത്. റിഹാബിലിറ്റേഷൻ സെന്ററിനുള്ള ഫണ്ട് സർക്കാർ നിർത്തലാക്കിയത് കഴിഞ്ഞ മാർച്ചിൽ മീഡിയവൺ റിപ്പോർട്ട് ചെയ്തിരുന്നു.

Full View

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News