നെഹ്റു ട്രോഫി ജലമേള വിജയികളെ സംബന്ധിച്ച് തർക്കം; 100 പേർക്കെതിരെ കേസ്

അഞ്ച് മൈക്രോ സെക്കൻഡിന്റെ വ്യത്യാസത്തിലാണ് വീയപുരം ചുണ്ടൻ പരാജയപ്പെട്ടത്

Update: 2024-09-29 04:53 GMT
Advertising

ആലപ്പുഴ: നെഹ്റു ട്രോഫി ജലമേള വിജയികളെ സംബന്ധിച്ചുണ്ടായ തർക്കത്തിൽ 100 പേർക്കെതിരെ പൊലീസ് കേസെടുത്തു. നെഹ്‌റു പവലിയൻ ഉപരോധിച്ചതിനും ഉദ്യോഗസ്ഥരെ തടഞ്ഞുവച്ചതിനുമാണ് കേസ്. രണ്ടാം സ്ഥാനം നേടിയ വീയപുരം ചുണ്ടനിലെ തുഴച്ചിൽക്കാർ ഉൾപ്പടെ നൂറുപേർക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്.

അഞ്ച് മൈക്രോ സെക്കൻഡിന്റെ വ്യത്യാസത്തിലാണ് വീയപുരം ചുണ്ടൻ കരിച്ചാൽ ചുണ്ടനോട് പരാജയപ്പെട്ടത്. മത്സരശേഷം അക്രമാസക്തരായവർ നെഹ്‌റു പവലിയനിലെ കസേരകൾ അടക്കം തകർത്തിരുന്നു. തങ്ങളാണ് വിജയികളെന്ന് വിബിസി കൈനകരി തുഴഞ്ഞ വീയപുരം അവകാശപ്പെടുന്നു. വിജയിയെ സംബന്ധിച്ച തർക്കം കോടതി കയറാൻ സാധ്യതയുണ്ട്.

Full View
Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News