മട്ടന്നൂർ ജുമാ മസ്ജിദ് നിർമാണത്തിൽ അഴിമതി; ലീഗ് സംസ്ഥാന സെക്രട്ടറിയുടെ മൊഴി രേഖപ്പെടുത്തി
മട്ടന്നൂർ മഹല്ല് ജുമാ മസ്ജിദ് നിർമാണത്തിലും ഷോപ്പിങ് കോംപ്ലക് നിർമാണത്തിലും ഷോപ്പുകൾ വാടകക്ക് നൽകുമ്പോൾ വാങ്ങിയ ഡെപ്പോസിറ്റിലും അഴിമതി നടത്തിയെന്നാണ് ആരോപണം.
Update: 2022-09-26 05:13 GMT
കണ്ണൂർ: മട്ടന്നൂർ ജുമാ മസ്ജിദ് നിർമാണത്തിൽ അഴിമതി നടത്തിയെന്ന പരാതിയിൽ ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹ്മാൻ കല്ലായിയുടെ മൊഴി രേഖപ്പെടുത്തി. മട്ടന്നൂർ പൊലീസാണ് മൊഴി രേഖപ്പെടുത്തിയത്.
മട്ടന്നൂർ മഹല്ല് ജുമാ മസ്ജിദ് നിർമാണത്തിലും ഷോപ്പിങ് കോംപ്ലക് നിർമാണത്തിലും ഷോപ്പുകൾ വാടകക്ക് നൽകുമ്പോൾ വാങ്ങിയ ഡെപ്പോസിറ്റിലും അഴിമതി നടത്തിയെന്നാണ് ആരോപണം. പള്ളി കമ്മിറ്റി ഭാരവാഹിയായിരുന്ന ആൾ തന്നെയാണ് പരാതി നൽകിയത്.
വഖഫ് ബോർഡിന്റെ അനുമതിയില്ലാതെയും ടെണ്ടർ നടപടികളില്ലാതെയുമാണ് നിർമാണ പ്രവർത്തനങ്ങൾ നടത്തിയതെന്നാണ് പരാതി. അഞ്ച് കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് ആരോപണം. അഴിമതി നടത്താൻ വേണ്ടിയാണ് വഖഫ് ബോർഡിന്റെ അനുമതിയില്ലാതെ നിർമാണം നടത്തിയതെന്ന് പരാതിയിൽ പറയുന്നു.