കോവിഡ് ബ്രിഗേഡിന്‍റെ പ്രവര്‍ത്തനം കേന്ദ്രം അവസാനിപ്പിച്ചു; ഇനി ചികിത്സ ആശുപത്രികളില്‍ മാത്രം

കോവിഡ് കൺട്രോൾ റൂമുകൾ നിർത്തലാക്കി

Update: 2021-11-01 03:16 GMT
Advertising

കോവിഡ് ബ്രിഗേഡിന്‍റെ പ്രവര്‍ത്തനം കേന്ദ്ര സർക്കാർ അവസാനിപ്പിച്ചു. ഇതോടെ കോവിഡ് ചികിത്സാകേന്ദ്രങ്ങൾ അടച്ചുപൂട്ടേണ്ടി വരും. പിന്നാക്ക ജില്ലകളിൽ ഇത് വലിയ പ്രതിസന്ധിക്ക് കാരണമാകും.

ദേശീയ ആരോഗ്യ ദൗത്യത്തിന്‍റെ ഭാഗമായാണ് കോവിഡ് ബ്രിഗേഡ് പ്രവർത്തനങ്ങൾ തുടങ്ങിയത്. രാജ്യത്തുടനീളം നിരവധി കോവിഡ് ചികിത്സാ കേന്ദ്രങ്ങൾ ആരംഭിച്ചു. ഇന്നലെ അർധരാത്രിയോടെ കോവിഡ് ബ്രിഗേഡിന്‍റെ പ്രവർത്തനം നിർത്തി. ഇനി മുതൽ എൻ.എച്ച്.എം പദ്ധതി വഴി കോവിഡ് ചികിത്സാ കേന്ദ്രങ്ങളിലുള്ള ജീവനക്കാർക്ക് ശമ്പളം നൽകില്ല. ജീവനക്കാരില്ലാത്തതിനാൽ എല്ലാ ചികിത്സ കേന്ദ്രങ്ങളും അടച്ച് പൂട്ടേണ്ടിവരും. ഇത് വീടുകളിൽ കോവിഡ് വ്യാപനത്തിന് കാരണമാകുമെന്നാണ് ആശങ്ക.

കോവിഡ് കൺട്രോൾ റൂമുകൾ നിർത്തലാക്കി. ഇനി അത്യാവശ്യ കാര്യങ്ങൾക്ക് പോലും ടോൾ ഫ്രീ നമ്പറിൽ വിളിക്കാൻ കഴിയില്ല. കോവിഡ് രോഗികൾക്ക് ഇനി ആശുപത്രിയിൽ മാത്രമേ ചികിത്സ തേടാൻ കഴിയൂ. പലർക്കും പണം നൽകി സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടേണ്ടിവരും.

Full View

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News