കോവിഡ് ബാധിച്ചു മരിച്ചവരുടെ പേര് വിവരങ്ങള്‍ പ്രസിദ്ധീകരിക്കും

കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണത്തില്‍ സര്‍ക്കാര്‍ കൃത്രിമം കാണിക്കുന്നുവെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു.

Update: 2021-07-02 13:20 GMT
Advertising

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരണമടഞ്ഞവരുടെ പേരുള്‍പ്പെടെയുള്ള വിവരങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ തീരുമാനിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആരോഗ്യ വകുപ്പിന്റെ വെബ്സൈറ്റിലുള്ള ബുള്ളറ്റിനിലൂടെ ജില്ലയും വയസും മരണ തീയതിയും വച്ച് പ്രസിദ്ധീകരിച്ചു വരുന്നുണ്ട്. ഇനിമുതല്‍ പേരും വയസും സ്ഥലവും വച്ച് പ്രസിദ്ധീകരിക്കാനാണ് തീരുമാനം. ആരോഗ്യ വകുപ്പിന്റെ വെബ് സൈറ്റില്‍ നാളെ മുതല്‍ ഇത് പ്രസിദ്ധീകരിക്കും.

കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണത്തില്‍ സര്‍ക്കാര്‍ കൃത്രിമം കാണിക്കുന്നുവെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. സര്‍ക്കാര്‍ ഔദ്യോഗികമായി പുറത്തുവിട്ട കണക്കുകളെക്കാള്‍ കൂടുതലാണ് കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണമെന്നാണ് പ്രതിപക്ഷത്തിന്റെ വാദം. ഇത്തരത്തില്‍ ആളുകളെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയാല്‍ നഷ്ടപരിഹാരം നല്‍കുമ്പോള്‍ അര്‍ഹരായ നിരവധിപേര്‍ പുറത്തായിപ്പോവുമെന്നും പ്രതിപക്ഷം പറഞ്ഞിരുന്നു.

Tags:    

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News