കോവിഡ്; സെറോ സര്‍വേയ്ക്ക് ഉത്തരവിട്ട് സംസ്ഥാന സര്‍ക്കാര്‍

ഇതാദ്യമായാണ് കേരളം സ്വന്തം നിലയ്ക്ക് സെറോ സർവേ നടത്തുന്നത്.

Update: 2021-08-27 16:41 GMT
Advertising

കോവിഡ് ബാധ, വാക്സിൻ എന്നിവ വഴി രോഗപ്രതിരോധ ശേഷി കൈവരിച്ചതിന്റെ തോത് കണ്ടെത്താൻ കേരളത്തിൽ സെറോ സർവ്വേ നടത്തും. ഇതു സംബന്ധിച്ച് സർക്കാർ ഉത്തരവ് പുറത്തിറങ്ങി. ഇതാദ്യമായാണ് കേരളം സ്വന്തം നിലയ്ക്ക് സെറോ സർവേ നടത്തുന്നത്. 

തീരദേശം, നഗരങ്ങൾ, ഗ്രാമങ്ങൾ, ചേരികൾ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാകും പഠനം. വിവിധ പ്രായപരിധിയും പ്രദേശങ്ങളും വേര്‍തിരിച്ചാണ് സര്‍വേ നടത്തുക. അഞ്ചു മുതല്‍17 വയസുള്ള കുട്ടികളിലും ഗർഭിണികളിലും പ്രത്യേകം പഠനം നടത്തും. ഐ.സി.എം.ആർ സെറോ സർവേയിൽ 42.7% ആണ് കേരളത്തിലെ പ്രതിരോധ ശേഷി നിരക്ക്. 

സംസ്ഥാനത്ത് ഇന്ന് 32,801 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 19.22 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 179 മരണങ്ങളാണ് കോവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്.

അതേസമയം, നിലവിലെ കോവിഡ് സാഹചര്യത്തിൽ ആശങ്ക വേണ്ടെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് വ്യക്തമാക്കിയിരുന്നു. വീടിനുള്ളിലും പുറത്തും അതീവ ജാഗ്രത പാലിക്കണം. ബന്ധുവീടുകളിൽ സന്ദർശനം ഒഴിവാക്കണം. കുഞ്ഞുങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്നും മന്ത്രി പറഞ്ഞു.

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News