സംസ്ഥാനത്ത് കോവിഡ് കേസുകൾ ഉയരുന്നു; 1,465 പേർക്ക് പുതുതായി രോഗബാധ

കേരളം, തമിഴ്നാട്, തെലങ്കാന, മഹാരാഷ്ട്ര, കർണാടക എന്നി സംസ്ഥാനങ്ങളെയാണ് കേന്ദ്ര ആരോഗ്യസെക്രട്ടറി രാജേഷ് ഭൂഷൺ ആശങ്ക അറിയിച്ചത്

Update: 2022-06-03 14:17 GMT
Editor : Dibin Gopan | By : Web Desk
Advertising

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകൾ ഉയരുന്നു. ഇന്നും ആയിരത്തിന് മുകളിലാണ് രോഗികൾ. ഇന്ന് 1,465 പേർക്ക് രോഗം സ്ഥിരീകരിച്ചു. ആറ് പേർ മരിച്ചു. ഇന്നും ഏറ്റവും കൂടുതൽ രോഗികൾ എറണാകുളം ജില്ലയിലാണ്. 475 പേർക്കാണ് ജില്ലയിൽ രോഗം സ്ഥിരീകരിച്ചത്.

അതിനിടെ ഒരിടവേളയ്ക്ക് ശേഷം കോവിഡ് കേസുകൾ ഉയരുന്ന പശ്ചാത്തലത്തിൽ കേരളമടക്കം അഞ്ച് സംസ്ഥാനങ്ങൾക്ക് കേന്ദ്ര സർക്കാർ കത്തയച്ചു. കേരളം, തമിഴ്നാട്, തെലങ്കാന, മഹാരാഷ്ട്ര, കർണാടക എന്നി സംസ്ഥാനങ്ങളെയാണ് കേന്ദ്ര ആരോഗ്യസെക്രട്ടറി രാജേഷ് ഭൂഷൺ ആശങ്ക അറിയിച്ചത്.

ഈ സംസ്ഥാനങ്ങളിൽ കോവിഡിന്റെ പ്രാദേശിക വ്യാപനം സംഭവിക്കുന്നതായാണ് കേന്ദ്രം വിലയിരുത്തുന്നത്. ഈ സംസ്ഥാനങ്ങളോട് നിരീക്ഷണം ശക്തമാക്കാൻ കേന്ദ്രം നിർദേശിച്ചു. കോവിഡിനെതിരെയുള്ള പോരാട്ടത്തിൽ കൈവരിച്ച നേട്ടങ്ങൾ നഷ്ടപ്പെടാത്തവിധം ശക്തമായ നടപടികൾ സ്വീകരിക്കണം. കോവിഡ് വ്യാപനം തടയാൻ വേണമെങ്കിൽ മുൻകരുതൽ നടപടികൾ സ്വീകരിക്കാവുന്നതാണെന്നും കത്തിൽ പറയുന്നു.

Tags:    

Writer - Dibin Gopan

contributor

Editor - Dibin Gopan

contributor

By - Web Desk

contributor

Similar News