വാക്സിനേഷന്‍ യ‍ജ്ഞം; സംസ്ഥാനത്ത് ഒരാഴ്ചകൊണ്ട് വാക്സിനെടുത്തത് 24 ലക്ഷത്തിലധികം പേര്‍

ഇന്ന് 3,24,954 പേരാണ് വാക്‌സിന്‍ സ്വീകരിച്ചത്. അതില്‍ 2,95,294 പേര്‍ക്ക് ഒന്നാം ഡോസ് വാക്‌സിനും 29,660 പേര്‍ക്ക് രണ്ടാം ഡോസ് വാക്‌സിനും നല്‍കി.

Update: 2021-08-15 14:59 GMT
Advertising

സംസ്ഥാനത്തെ വാക്‌സിനേഷന്‍ യജ്ഞം കാര്യമായി പുരോഗമിക്കുകയാണെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. ആഗസ്റ്റ് ഒന്‍പതിനാണ് വാക്‌സിനേഷന്‍ യജ്ഞം ആരംഭിച്ചത്. തിങ്കളാഴ്ച മുതല്‍ ഞായറാഴ്ച വരെ ആകെ 24,16,706 പേര്‍ക്കാണ് വാക്‌സിന്‍ നല്‍കിയതെന്ന് മന്ത്രി അറിയിച്ചു.  ഇന്ന് 3,24,954 പേരാണ് വാക്‌സിന്‍ സ്വീകരിച്ചത്. അതില്‍ 2,95,294 പേര്‍ക്ക് ഒന്നാം ഡോസ് വാക്‌സിനും 29,660 പേര്‍ക്ക് രണ്ടാം ഡോസ് വാക്‌സിനും നല്‍കി.

ആദ്യ ദിവസങ്ങളില്‍ വാക്‌സിന്റെ ക്ഷാമം കാരണം എണ്ണം കുറഞ്ഞെങ്കിലും കൂടുതല്‍ വാക്‌സിന്‍ ലഭ്യമായതോടെ വാക്‌സിനേഷന്റെ എണ്ണം വര്‍ധിച്ചു. തിങ്കള്‍ 2,54,409, ചൊവ്വ 99,528, ബുധന്‍ 2,42,422, വ്യാഴം 4,08,632, വെള്ളി 5,60,515, ശനി 5,26,246 എന്നിങ്ങനെയാണ് വാക്‌സിനേഷന്‍ യജ്ഞം നടത്തിയത്. 1220 സര്‍ക്കാര്‍ കേന്ദ്രങ്ങളും 189 സ്വകാര്യ കേന്ദ്രങ്ങളും ഉള്‍പ്പെടെ 1409 വാക്‌സിനേഷന്‍ കേന്ദ്രങ്ങളാണുണ്ടായിരുന്നത്.

സംസ്ഥാനത്തിന് ഇന്ന് 5 ലക്ഷം ഡോസ് കോവീഷീല്‍ഡ് വാക്‌സിന്‍ കൂടി ലഭിച്ചതായും മന്ത്രി വ്യക്തമാക്കി. ഇത് ജില്ലകളിലേക്ക് വിതരണം ചെയ്തു വരികയാണ്. സംസ്ഥാനത്ത് ഇതുവരെ ഒന്നും രണ്ടും ഡോസ് ചേര്‍ത്ത് ആകെ 2,42,66,857 പേര്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്. അതില്‍ 1,75,79,206 പേര്‍ക്ക് ഒന്നാം ഡോസ് വാക്‌സിനും 66,87,651 പേര്‍ക്ക് രണ്ടാം ഡോസ് വാക്‌സിനുമാണ് നല്‍കിയതെന്നും ആരോഗ്യമന്ത്രാലയത്തിന്‍റെ കണക്കുകള്‍ വ്യക്തമാക്കുന്നു.

Full View

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News