വയനാട്ടിലെ ആളെക്കൊല്ലി കടുവയെ പിടികൂടാനാകാതെ വനംവകുപ്പ്; തെരച്ചില്‍ പത്താംദിവസവും തുടരുന്നു
രാത്രി പശുവിനെ കൊന്ന വീട്ടിലെ ആട്ടിൻ കൂടിന് സമീപം കടുവയെത്തിയെങ്കിലും കെണിയിൽ വീണില്ല
Update: 2023-12-18 01:15 GMT
വയനാട്: വയനാട് വാകേരിയിൽ യുവ കർഷകന്‍റെ ജീവനെടുത്ത പത്താം നാളിലും കടുവ കാണാമറയത്ത്. ഇന്നലെ പകൽ പലയിടങ്ങളിലും പ്രദേശ വാസികല്‍ കടുവയെ കണ്ടു. രാത്രി പശുവിനെ കൊന്ന വീട്ടിലെ ആട്ടിൻ കൂടിന് സമീപം കടുവയെത്തിയെങ്കിലും കെണിയിൽ വീണില്ല.
വാകേരിയിൽ നിന്ന് അഞ്ച് കിലോമീറ്റർ അകലെയുള്ള പാപ്ലശ്ശേരിയിലാണ് ഇന്നലെ രാവിലെ ആദ്യം കടുവയെ കണ്ടതു. ഉച്ചയോടെ വട്ടത്താനിയിലെ വയലിലും കടുവയെത്തി.
കടുവ പശുവിനെ കൊന്ന കല്ലൂർക്കുന്ന് വാകയിൽ സന്തോഷിന്‍റെ വീട്ടിൽ കെണി ഒരുക്കി കാത്തുനിൽക്കുകയായിരുന്നു രാത്രി വൈകിയും വനപാലകർ. കടുവ കൊന്ന പശുവിന്‍റെ ജഡം തന്നെയാണ് കെണിയാകിയതു. രാത്രിയിൽ രണ്ടു തവണ കൂട്ടിന് സമീപം കടുവയെത്തി. പുലർച്ച വരെ വനവകുപ്പ് ഉദ്യോഗസ്ഥർ കാത്തു നിന്നിട്ടും കടുവ കൂട്ടിൽ കയറിയില്ല. കടുവയ്ക്കായുള്ള തിരച്ചിൽ ഇന്നും തുടരും.