ഇടുക്കി ഡി.സി.സി പ്രസിഡന്റ് സി.പി മാത്യുവിനെതിരെ കൊല്ലപ്പെട്ട എസ്.എഫ്.ഐ പ്രവർത്തകൻ ധീരജിന്റെ കുടുംബം
ജനുവരി പത്തിനാണ് ഇടുക്കി എഞ്ചിനീയറിങ് കോളേജിലെ വിദ്യാർത്ഥി സംഘർഷത്തിനിടെ എസ്.എഫ്.ഐ പ്രവർത്തകനായിരുന്ന ധീരജ് രാജേന്ദ്രൻ കൊല്ലപ്പെടുന്നത്.
ഇടുക്കി: ഡി.സി.സി പ്രസിഡന്റ് സി.പി മാത്യുവിനെതിരെ കൊല്ലപ്പെട്ട എസ്.എഫ്.ഐ പ്രവർത്തകൻ ധീരജിന്റെ കുടുംബം. കൊന്നിട്ടും കലി തീരാതെ വീണ്ടും വീണ്ടും ധീരജിനെ കൊല്ലുകയാണെന്നും മാതാപിതാക്കൾ ആരോപിച്ചു.
രാഹുൽ ഗാന്ധിയുടെ ഓഫീസ് തകർത്ത എസ്.എഫ്.ഐക്കാർ ധീരജിന്റെ അനുഭവം ഓർക്കണമെന്നായിരുന്നു മുരിക്കാശേരിയിൽ സി.പി.മാത്യു നടത്തിയ വിവാദ പ്രസംഗം. സി.പി.എം ഇടുക്കി ജില്ലാ നേതൃത്വം വിമർശനമുന്നയിച്ചതിനു പിന്നാലെയാണ് സി.പി.മാത്യുവിനെതിരെ ധീരജിന്റെ കുടുബവും രംഗത്തെത്തിയത്. കൊന്നിട്ടും കലി തീരാതെ വീണ്ടും വീണ്ടും ധീരജിനെ കൊല്ലുകയാണെന്നും നിയമനടപടി സ്വീകരിക്കുമെന്നും ധീരജിന്റെ കുടുംബം വ്യക്തമാക്കി.
ധീരജിന്റെ കൊലപാതകം എസ്.എഫ്.ഐക്ക് പറ്റിയ കയ്യബദ്ധമാണെന്ന നിലപാട് ആവർത്തിച്ച സി.പി.മാത്യു, കെ.എസ്.യു.ക്കാരെ അക്രമിക്കുന്നതിനിടെയാണ് ധീരജിന് കുത്തേറ്റതെന്ന വെളിപ്പെടുത്തലും നടത്തി. ധീരജിന്റെ മാതാപിതാക്കളെ സി.പി.എം തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണെന്നും കുടുംബം നിയമനടപടി സ്വീകരിക്കുന്നതിൽ തെറ്റില്ലെന്നും സി.പി.മാത്യു പറഞ്ഞു. ജനുവരി പത്തിനാണ് ഇടുക്കി എഞ്ചിനീയറിങ് കോളേജിലെ വിദ്യാർത്ഥി സംഘർഷത്തിനിടെ എസ്.എഫ്.ഐ പ്രവർത്തകനായിരുന്ന ധീരജ് രാജേന്ദ്രൻ കൊല്ലപ്പെടുന്നത്.