'തൃശൂരിൽ അഭിമാന പോരാട്ടം'; മണ്ഡലം തിരിച്ചുപിടിക്കുമെന്ന് വി.എസ് സുനിൽകുമാർ

ജനാധിപത്യവും മതേതരത്വവും വേണോ വേണ്ടയോ എന്ന് തീരുമാനിക്കുന്ന തെരഞ്ഞെടുപ്പാണിതെന്നും സുനിൽകുമാർ

Update: 2024-02-26 11:39 GMT
Advertising

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ തൃശൂർ മണ്ഡലം എൽ.ഡി.എഫ് തിരിച്ചുപിടിക്കുമെന്ന് വി.എസ് സുനിൽകുമാർ. തൃശൂരിലേത് അഭിമാന പോരാട്ടമാണെന്നും പാർട്ടി ഏൽപ്പിച്ച ഉത്തരവാദിത്തം ഏറ്റെടുത്ത് പ്രവർത്തിക്കുമെന്നും സുനിൽകുമാർ പറഞ്ഞു.  

ഒരു തവണ പരാജയപ്പെട്ടതുകൊണ്ട് വീണ്ടും പരാജയപ്പെടുമെന്നല്ല അർഥം. മണ്ഡലത്തിൽ എൽ.ഡി.എഫ് നേരത്തേ തന്നെ പ്രവർത്തനം തുടങ്ങി. ജനാധിപത്യവും മതേതരത്വവും വേണോ വേണ്ടയോ എന്ന് തീരുമാനിക്കുന്ന തെരഞ്ഞെടുപ്പാണിത്. ബി.ജെ.പിയുടെ രാഷ്ട്രീയം കേരളത്തിലെ ജനങ്ങൾ മനസിലാക്കിയതാണെന്നും സുനിൽകുമാർ കൂട്ടിച്ചേർത്തു.   

പാർട്ടി നൽകിയ ചുമതല സന്തോഷപൂർവം സ്വീകരിക്കുന്നുവെന്ന് വയനാട്ടിലെ സി.പി.ഐ സ്ഥാനാർഥി ആനി രാജ പറഞ്ഞു. പാർട്ടി പ്രവർത്തനത്തിൻ്റെ ഭാഗമായാണ് മത്സരത്തെ കാണുന്നത്. വയനാട് മണ്ഡലം സി.പി.ഐയുടെ മണ്ഡലമാണ്. രാഹുലിൻ്റെ സ്ഥാനാർഥിത്വം തീരുമാനിക്കേണ്ടത് കോൺഗ്രസാണ്. ജനപ്രതിനിധികൾ ജനങ്ങൾക്കൊപ്പം ഉണ്ടാകണം. അത് ജനങ്ങളുടെ അവകാശമാണെന്നും ആനി രാജ കൂട്ടിച്ചേർത്തു.  

ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള നാല് സി.പി.ഐ സ്ഥാനാർഥികളെ പാർട്ടി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പ്രഖ്യാപിച്ചു. തൃശൂരിൽ വി.എസ് സുനിൽകുമാറും വയനാട്ടിൽ ആനി രാജയും  തിരുവനന്തപുരത്ത് പന്ന്യൻ രവീന്ദ്രനും മാവേലിക്കരയിൽ സി.എ അരുൺ കുമാറുമാണ് മത്സരിക്കുക.  

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News