ബജറ്റിൽ അതൃപ്തി പരസ്യമാക്കി സി.പി.ഐ; മുഖ്യമന്ത്രിയെയും ധനമന്ത്രിയെയും കാണാന്‍ മന്ത്രിമാര്‍

ഭക്ഷ്യ, കൃഷി, സിവിൽ സപ്ലൈസ്, ക്ഷീരവികസന വകുപ്പുകളെ അവഗണിച്ചെന്നു പരാതി

Update: 2024-02-06 08:37 GMT
Editor : Shaheer | By : Web Desk
Advertising

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ അതൃപ്തി പരസ്യമാക്കി സി.പി.ഐ. ഭക്ഷ്യ, കൃഷി, സിവിൽ സപ്ലൈസ്, ക്ഷീരവികസന വകുപ്പുകളെ അവഗണിച്ചെന്ന പരാതിയുമായി മന്ത്രിമാർ തന്നെ രംഗത്തെത്തി. വിഷയത്തിൽ മുഖ്യമന്ത്രിയെയും ധനമന്ത്രിയെയും കാണുമെന്ന് അറിയിച്ചിരിക്കുകയാണ് മന്ത്രിമാരായ ജി.ആർ അനിലും ജെ. ചിഞ്ചുറാണിയും.

മുന്നണിക്ക് അകത്തും മന്ത്രിസഭയിലുമെല്ലാം വിഷയം സംസാരിക്കുമെന്ന് ജി.ആർ അനിൽ പറഞ്ഞു. അനുകൂല നടപടി ഉണ്ടാകുമെന്ന് ഉറപ്പുണ്ട്. ഈ കാര്യങ്ങളിൽ പരസ്യമായി പ്രതികരിക്കുന്നില്ല. ഭക്ഷ്യവകുപ്പ് കടന്നുപോകുന്നത് വലിയ പ്രതിസന്ധിയിലൂടെയാണ്. മന്ത്രിയെന്ന നിലയിൽ ധനമന്ത്രിയുമായി ചർച്ച ചെയ്യുമെന്നും ജി.ആർ അനിൽ അറിയിച്ചു.

വിഷയത്തിൽ മുഖ്യമന്ത്രിയെയും ധനമന്ത്രിയെയും നേരിൽകണ്ട് പ്രതിഷേധം അറിയിക്കുമെന്ന് ചിഞ്ചുറാണി അറിയിച്ചു. കഴിഞ്ഞ തവണത്തെക്കാൾ 40% വിഹിതം വെട്ടിക്കുറച്ചിരിക്കുകയാണ്. പ്രശ്‌നം പരിഹരിക്കുമെന്നാണു പ്രതീക്ഷ. ഡൽഹി യാത്രയ്ക്ക് ശേഷമാകും മുഖ്യമന്ത്രിയെ കാണുക. ധനമന്ത്രിക്ക് മുന്നിൽ വിഷയം അവതരിപ്പിച്ചിട്ടുണ്ട്. എന്നാൽ, സി.പി.ഐ മന്ത്രിമാരോടായി പ്രത്യേകം വിവേചനം കാണിച്ചുവെന്നു കരുതുന്നില്ലെന്നും അവർ കൂട്ടിച്ചേർത്തു.

Summary: CPI made public its dissatisfaction with the state budget neglect to the party ministers 

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News