ബിജെപി അനുകൂല നിലപാട് പ്രതിഷേധാർഹം; തൃശൂർ മേയറുടെ രാജിയിൽ ഉറച്ച് സിപിഐ

തൃശൂരിലെ പരാജയത്തിന് മേയറുടെ നിലപാട് ഒരു കാരണമായെന്ന് സിപിഐ ജില്ലാ സെക്രട്ടറി വത്സരാജ്

Update: 2024-07-08 09:26 GMT
Editor : banuisahak | By : Web Desk

സിപിഐ തൃശൂർ ജില്ലാ സെക്രട്ടറി വത്സരാജ്, തൃശൂർ മേയർ എംകെ വർഗീസ് 

Advertising

തൃശൂർ: തൃശൂർ മേയർ എംകെ വർഗീസിന്റെ ബിജെപി അനുകൂല നിലപാട് പ്രതിഷേധാർഹമെന്ന് സിപിഐ ജില്ലാ സെക്രട്ടറി വത്സരാജ്. തൃശൂരിലെ പരാജയത്തിന് മേയറുടെ നിലപാട് ഒരു കാരണമായി. മുൻ ധാരണപ്രകാരം തൃശൂർ മേയർ സ്ഥാനത്ത് എം.കെ വർഗീസ് ഒഴിയണമെന്നും ജില്ലാ സെക്രട്ടറി ആവശ്യപ്പെട്ടു. അതേസമയം, രാജിയാവശ്യത്തിൽ എം.കെ വർഗീസ് പ്രതികരിച്ചില്ല. 

താൻ ഇടതുപക്ഷ നിലപാടിലാണ് മുന്നോട്ട് പോകുന്നതെന്ന് മേയർ ആവർത്തിച്ചിരുന്നതിനാൽ സിപിഎമ്മിനുള്ളിൽ രാജി സംബന്ധിച്ച ചർച്ചകൾ ഉണ്ടായിട്ടില്ല. എന്നാൽ, സിപിഐ ആവശ്യപ്പെടുന്നെങ്കിൽ ഇടതുമുന്നണി യോഗങ്ങളിൽ വിഷയം ചർച്ച ചെയ്യാനാണ് പാർട്ടിയുടെ തീരുമാനം. മേയറുടെ രാജി വിഷയത്തിൽ നിലപാട് കടുപ്പിക്കുകയാണ് സിപിഐ.

മുൻധാരണപ്രകാരം മൂന്നുവർഷം കഴിഞ്ഞാൽ ഒരു വർഷം സിപിഐക്കുള്ളതാണ്. മേയറുടെ മൂന്നുവർഷത്തെ കാലാവധി കഴിഞ്ഞതിനാൽ രാജിവെച്ച് സിപിഐക്ക് അർഹമായ സ്ഥാനം വിട്ടുനല്കണമെന്നാണ് ആവശ്യം. വിഷയത്തിൽ സിപിഎമ്മിന്റെ തീരുമാനം നിർണായകമാണ്. 

തൃശൂരിലെ ലോക്സഭാ സ്ഥാനാർത്ഥിയും സിപിഐ നേതാവുമായ വിഎസ് സുനിൽകുമാർ രൂക്ഷവിമർശനവുമായി രംഗത്തെത്തിയതും മേയർക്ക് തിരിച്ചടിയാകും. തന്റെ തോൽവിക്ക് വേണ്ടി മേയർ പ്രവർത്തിച്ചു എന്നടക്കമുള്ള ആരോപണങ്ങളാണ് സുനിൽകുമാർ ഉന്നയിച്ചിരുന്നത്. ഈ ആരോപണങ്ങൾ സിപിഐയും ശരിവെച്ചിട്ടുണ്ട്. എന്നാൽ, ഉയരുന്ന ആരോപണങ്ങളോട് പ്രതികരിക്കാൻ മേയർ തയ്യാറായിട്ടില്ല. 


Full View

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News