'കാനം പിണറായിയുടെ അടിമ'; രൂക്ഷവിമർശനവുമായി സി.പി.ഐ

'അടൂരിൽ ചിറ്റയം ഗോപകുമാറിനെ തോൽപ്പിക്കാൻ സി.പി.എമ്മിലെ ഒരു വിഭാഗം ശ്രമിച്ചു'

Update: 2022-08-07 08:39 GMT
Editor : Lissy P | By : Web Desk
Advertising

പത്തനംതിട്ട: സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെ രൂക്ഷ വിമർശനവുമായി സി.പി.ഐ പത്തനംതിട്ട ജില്ലസമ്മേളനം. 'കാനം മുഖ്യമന്ത്രി പിണറായി വിജയന്‍റെ അടിമയെ പോലെ പ്രവർത്തിക്കുകയാണ്. എൽദോസ് എബ്രഹാമിനെ പൊലീസ് തല്ലിയപ്പോൾ കാനം ന്യായീകരിച്ചു. പ്രതിപക്ഷത്ത് വരുമ്പോഴും കാനം ഇങ്ങനെ ന്യായീകരിക്കുമോ എന്നും ജില്ലസമ്മേളനത്തിന്റെ പൊതുചർച്ചയിൽ വിമർശനമുയർന്നു.

'അടൂരിൽ ചിറ്റയം ഗോപകുമാറിനെ തോൽപ്പിക്കാൻ സി.പി.എമ്മിലെ ഒരു വിഭാഗം ശ്രമിച്ചു. പന്തളത്ത് ബി.ജെ.പി ജയിച്ചാലും സി.പി.ഐ സ്ഥാനാർഥികൾ ജയിക്കരുതെന്ന് സിപിഎം വിചാരിച്ചു തുടങ്ങി രൂക്ഷവിമർശനങ്ങളും ചർച്ചയിൽ നേതാക്കൾ ഉയർത്തി.

പന്തളം നഗരസഭയിലെ സി.പി.ഐ സ്ഥാനാർത്ഥികളുടെ നിസാര വോട്ട് തോൽവി സംഭവിച്ചത് കാലു വാരലിലാണ്.മന്ത്രി വീണാ ജോർജിന് ഫോൺ അലർജിയാണെന്നും ഔദ്യോഗിക നമ്പരിൽ വിളിച്ചാലും എടുക്കില്ലെന്നും വിമർശനം ഉയർന്നു.ആരോഗ്യ മന്ത്രിക്ക് വകുപ്പിൽ നിയന്ത്രണമില്ല.ശൈലജ ടീച്ചറിന്റെ കാലത്തെ നല്ല പേര് പോയെന്നും നേതാക്കൾ ആരോപിച്ചു. പത്ത് മണ്ഡലം കമ്മിറ്റികളില്‍ നിന്നാണ് വിമര്‍ശനമുണ്ടായി. ഇന്ന് രാവിലെ അവതരിപ്പിച്ച സംഘടനാറിപ്പോര്‍ട്ടിലും സി.പി.എം നേതാക്കള്‍ക്കെതിരെ വിമര്‍ശനമുണ്ടായിരുന്നു.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News