'ക്രിസ്ത്യൻ വോട്ടുകളെല്ലാം മാണി വിഭാഗത്തിന്റെ കയ്യിലല്ല': എ.എ അസീസ്
'ചിന്തൻ ശിബിരിൽ പങ്കെടുക്കാതിരുന്ന മുല്ലപ്പള്ളിയുടെയും സുധീരന്റെയും നിലപാട് തെറ്റായിപ്പോയി'
കൊല്ലം: എൽ.ഡി.എഫിനുള്ളിൽ സി.പി.ഐ അതൃപ്തരാണെന്ന് ആർ.എസ്.പി സംസ്ഥാന സെക്രട്ടറി എ.എ അസീസ്. തിരുവനന്തപുരം ജില്ലാസമ്മേളനത്തിലെ വിമർശനങ്ങൾ ഇതിന്റെ സൂചനയാണെന്നും അദ്ദേഹം മീഡിയവണിനോട് പറഞ്ഞു.' ഇടതുപക്ഷ ജനാധിപത്യ മുന്നണിയിലെ രണ്ടാമത്തെ കക്ഷിയാണ് സി.പി.ഐ. സമ്മേളനത്തിൽ ഉയർന്നുവന്ന മുദ്രാവാക്യങ്ങളും ഉയർന്നുവന്ന ആരോപണങ്ങളും ചെറുതല്ല. നാൽപത്തി അയ്യായിരും പൊലീസുകാരുടെ അകമ്പടിയോടുകൂടി നടക്കുന്ന ഒരു മുഖ്യമന്ത്രി കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയാണോ എന്നും അസീസ് ചോദിച്ചു.
'കേരള കോൺഗ്രസ് മാണി വിഭാഗം മുന്നണിയിലേക്ക് വന്നാൽ സ്വാഗതം ചെയ്യും. ജോസ് കെ.മാണി തിരിച്ചുവരുന്നതിനോട് ഞങ്ങൾക്ക് എതിർപ്പില്ല. അത് അവർ തീരുമാനിക്കേണ്ട കാര്യമാണ്. മുന്നണിയിൽ അവരെ സ്വാഗതം ചെയ്യണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് മുന്നണിയാണ്. എന്നാൽ ക്രിസ്ത്യൻ വോട്ടുകളെല്ലാം മാണി വിഭാഗത്തിന്റെ കയ്യിലല്ല' അസീസ് പറഞ്ഞു.
ചിന്തൻ ശിബിരിൽ പങ്കെടുക്കാതിരുന്ന മുല്ലപ്പള്ളിയുടെയും സുധീരന്റെയും നിലപാട് തെറ്റായിപ്പോയെന്നും അസീസ് പറഞ്ഞു.