കെ റെയില്‍: ആദ്യം സമരം തുടങ്ങിയ കാട്ടിലപ്പീടികയിൽ വിശദീകരണവുമായി സി.പി.എം സെമിനാർ

കോഴിക്കോട് കാട്ടിലപ്പീടികയിൽ കെ റെയിലിനെതിരായ സമരം 458ആം ദിവസത്തിലേക്ക് കടക്കുമ്പോഴാണ് സമരപ്പന്തലിനോട് ചേർന്ന് സി.പി.എം സെമിനാർ സംഘടിപ്പിച്ചത്

Update: 2022-01-04 01:45 GMT
Advertising

കെ റെയിലിനെതിരെ സംസ്ഥാനത്ത് ആദ്യം സമരം തുടങ്ങിയ കോഴിക്കോട് കാട്ടിലപ്പീടികയിൽ വിശദീകരണവുമായി സിപിഎം സെമിനാർ. 'കെ റെയിൽ നേരും നുണയും' എന്ന പേരിലുള്ള പരിപാടി സിപിഎം കേന്ദ്രകമ്മിറ്റി അംഗം ഡോ. തോമസ് ഐസക് ഉദ്ഘാടനം ചെയ്തു. കെ റെയിലിനെതിരായി യു.ഡി.എഫ് പ്രചാരണവും സമരവും ശക്തിപ്പെടുത്തുന്നതിനിടെയാണ് പാർട്ടി സമ്മേളനങ്ങൾക്കിടെ വിശദീകരണ യോഗവുമായി സി.പി.എമ്മും ജനങ്ങൾക്കിടയിലേക്ക് ഇറങ്ങുന്നത്.

കോഴിക്കോട് കാട്ടിലപ്പീടികയിൽ കെ റെയിലിനെതിരായ സമരം 458ആം ദിവസത്തിലേക്ക് കടക്കുന്ന അവസരത്തിലാണ് സമരപ്പന്തലിനോട് ചേർന്ന് സി.പി.എം സെമിനാർ സംഘടിപ്പിച്ചത്. കെ റെയിലിനായുള്ള സാമൂഹ്യ പ്രത്യാഘാത, പാരിസ്ഥിതികാഘാത പഠനങ്ങൾ നടത്തണമെങ്കിൽ അതിർത്തി നിർണയിക്കണം. അത് നിർത്തിവെയ്ക്കണമെന്നാണ് ചിലരുടെ ആവശ്യം. നിലവില്‍ എതിർക്കുന്നവരും പത്തിമടക്കുമെന്ന് തോമസ് ഐസക് പറഞ്ഞു.

നിലവിലെ പാതയ്ക്ക് സമാന്തരമായ പാത എന്നാണ് ശാസ്ത്രസാഹിത്യ പരിഷത്തിന്‍റെ നിലപാട്. തിരൂർ മുതൽ കാസർകോട് വരെ നിലവിലെ റെയിലിന് സമാന്തരമാണ് സിൽവർ ലൈൻ. കെ റെയിലിനെതിരെ സമരകേന്ദ്രങ്ങളിൽ സംസാരിക്കാനെത്തുന്നവർ ചില ചോദ്യങ്ങൾക്കുള്ള മറുപടി കൂടെ നൽകണമെന്നും തോമസ് ഐസക് ആവശ്യപ്പെട്ടു- എന്തുകൊണ്ട് ദേശീയപാതയ്ക്കായി സ്ഥലം ഏറ്റെടുക്കുന്നതിനെതിരെ സമരം ചെയ്യുന്നില്ലെന്ന് തോമസ് ഐസക് ചോദിച്ചു.

സി.പി.എം കോഴിക്കോട് ജില്ലാസമ്മേളനം ആരംഭിക്കുന്ന ജനുവരി 10ന് മേധ പട്ക്കർ ഉൾപ്പെടെയുള്ളവർ കാട്ടിലപീടികയിലെ സമര പന്തലിലെത്തും. അതിനിടെ തന്നെ കെ റെയിലെന്തിന് എന്ന വിശദീകരണവുമായി ഇറങ്ങുകയാണ് സി.പി.എം നേതാക്കൾ.

Full View

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News