വിഭാഗീയ പ്രശ്‌നങ്ങൾക്കിടെ ആലപ്പുഴ ജില്ലാ സമ്മേളനത്തിന് ചൊവ്വാഴ്ച കൊടി ഉയരും

കോവിഡ് പശ്ചാത്തലത്തിൽ പ്രതിനിധി സമ്മേളനം മാത്രമായിരിക്കും ഉണ്ടാവുക

Update: 2022-02-12 01:30 GMT
Editor : Lissy P | By : Web Desk
Advertising

വിഭാഗീയ പ്രശ്‌നങ്ങൾ രൂക്ഷമായിരിക്കെ സി.പി.എം ആലപ്പുഴ ജില്ലാ സമ്മേളനത്തിന് ചൊവ്വാഴ്ച കൊടി ഉയരും. കോവിഡ് വ്യാപനത്തെ തുടർന്ന് മാറ്റിവെച്ച സമ്മേളനം ഈമാസം 15, 16 തിയതികളിലായി കണിച്ചുകുളങ്ങരയിലാണ് നടക്കുന്നത്. കോവിഡ് പശ്ചാത്തലത്തിൽ പ്രതിനിധി സമ്മേളനം മാത്രമായിരിക്കും ഉണ്ടാവുക.

മറ്റെവിടെയുമില്ലാത്തവിധം സിപിഎമ്മിനുള്ളിൽ വിഭാഗീയത രൂക്ഷമായ ജില്ലയാണ് ആലപ്പുഴ. തോമസ് ഐസക് - ജി സുധാകരൻ പക്ഷങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടൽ അവസാനിച്ചെങ്കിലും ജില്ലയിൽ ഉയർന്ന പുതിയ നേതൃനിരയും പലതട്ടിലാണ്. പാർട്ടിയിലെ പുതിയ ചേരി ഒന്നിച്ചായിരുന്നു മുൻമന്ത്രി ജി.സുധാകരനെതിരെ നീങ്ങിയത്.എന്നാൽ സമ്മേളനകാലമായതോടെ ഭിന്നിച്ചു. ലോക്കൽ ഏരിയ സമ്മേളനങ്ങൾ മിക്കതും കലുഷിതമായിരുന്നു.മന്ത്രി സജി ചെറിയാന്റെ നേതൃത്വത്തിലുള്ള ഔദ്യോഗിക പക്ഷമാണ് ഭൂരിഭാഗം കമ്മിറ്റികളും പിടിച്ചെടുത്തത്.

വിഭാഗീയ പ്രശ്‌നങ്ങളും നേതാക്കൾക്കെതിരായ അഴിമതി ആരോപണവും നടപടികളുമൊക്കെ ജില്ലാസമ്മേളനത്തിലും ഉയരും. ജില്ലാ സെക്രട്ടറിയായി ആർ നാസർ തന്നെ തുടരാനാണ് സാധ്യത. സമ്മേളനത്തിനായുള്ള ഒരുക്കങ്ങൾ അവസാനഘട്ടത്തിലാണ്. പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രൻപിള്ളയാണ് സമ്മേളനം ഉദ്ഘാടനം ചെയ്യുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ, സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, എ.വിജയരാഘവൻ തുടങ്ങി മുതിർന്ന നേതാക്കളും സമ്മേളനത്തിൽ പങ്കെടുക്കും.

Full View

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News