ചേലോറ മാലിന്യ നിർമ്മാർജ്ജന കേന്ദ്രത്തിലെ തീ പിടുത്തം കോർപറേഷന്റെ അറിവോടെയെന്ന് സി.പി.എം ജില്ലാ സെക്രട്ടറി

ഞായറാഴ്ച പുലർച്ചെയാണ് ചേലോറയിലെ മാലിന്യ നിക്ഷേപ കേന്ദ്രത്തിൽ തീ പിടിത്തമുണ്ടായത്

Update: 2023-05-31 01:51 GMT
Advertising

കണ്ണൂര്‍: കണ്ണൂർ കോർപറേഷന്റെ കീഴിലുള്ള ചേലോറ മാലിന്യ നിർമ്മാർജ്ജന കേന്ദ്രത്തിലെ തീ പിടിത്തത്തെ ചൊല്ലി രാഷ്ട്രീയ വിവാദം കൊഴുക്കുന്നു. തീ പിടുത്തം കോർപറേഷന്റെ അറിവോടെയെന്ന് സി.പി.എം ജില്ലാ സെക്രട്ടറി. സംഭവത്തിൽ ദുരൂഹത ആരോപിച്ച് കോർപറേഷൻ മേയറും കഴിഞ്ഞ ദിവസം രംഗത്ത് എത്തിയിരുന്നു. ഞായറാഴ്ച പുലർച്ചെയാണ് ചേലോറയിലെ മാലിന്യ നിക്ഷേപ കേന്ദ്രത്തിൽ തീ പിടിത്തമുണ്ടായത്.

പിന്നാലെ തീ പിടിത്തത്തിന് പിന്നിൽ അട്ടിമറിയുണ്ടന്ന ആരോപണവുമായി മേയർ രംഗത്തെത്തി. മാലിന്യ സംസ്‌കരണ പദ്ധതിയുടെ നടത്തിപ്പ് സോണ്ട കമ്പനിക്ക് നൽകണമെന്ന സർക്കാർ സമ്മർദ്ദം കണ്ണൂർ കോർപറേഷൻ അവഗണിച്ചതിൽ ചില കേന്ദ്രങ്ങൾക്ക് എതിർപ്പ് ഉണ്ടന്നും പിന്നാലെ ഉണ്ടാകുന്ന തീ പിടിത്തങ്ങൾ ദുരൂഹമാണെന്നും മേയർ ആരോപിച്ചു.

സംഭത്തിൽ അന്വേഷണം ആവശ്യപ്പെട്ട് കോർപറേഷൻ പൊലീസിൽ പരാതിയും നൽകി. പിന്നാലെയാണ് തീ പിടിത്തം കോർപറേഷന്റെ അറിവോടെയാണെന്ന ആരോപണവുമായി സി.പി.എം കണ്ണൂർ ജില്ലാ നേതൃത്വം രംഗത്തെത്തിയത്. തീ പിടിത്തമുണ്ടായ സ്ഥലം സന്ദർശിച്ച ശേഷം സി.പി.എം ജില്ലാ സെക്രട്ടറി ഉയർത്തിയ ആരോപണം ഇങ്ങനെ മാലിന്യ സംസ്‌കരണം അടക്കമുള്ള കാര്യങ്ങളിൽ ഭരണ സമിതി പരാജയമാണെന്നും ഇത് മറച്ച് വെക്കാനാണ് മേയർ അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും എം.വി ജയരാജൻ പറഞ്ഞു. യു.ഡി.എഫ് നിയന്ത്രണത്തിലുള്ള സംസ്ഥാനത്തെ ഏക കോർപറേഷനാണ് കണ്ണൂർ. അതുകൊണ്ട് തന്നെ കോർപറേഷന്റെ സുഗമമായ നടത്തിപ്പിന് സർക്കാരും സി.പി.എമ്മും തുരങ്കം വെക്കുന്നുവെന്നാണ് കൊണ്‌ഗ്രസ്സിന്റെ വിമർശനം.

Tags:    

Writer - അലി തുറക്കല്‍

Media Person

Editor - അലി തുറക്കല്‍

Media Person

By - Web Desk

contributor

Similar News