ആർഷോ- വിദ്യ വിവാദങ്ങൾക്കിടെ സിപിഎം എറണാകുളം ജില്ലാ സെക്രട്ടേറിയറ്റ് യോഗം ഇന്ന്

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് കമ്മീഷൻ റിപ്പോർട്ടിങ് യോഗത്തിൽ ഉണ്ടായേക്കും. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ യോഗത്തിൽ പങ്കെടുക്കും.

Update: 2023-06-15 06:21 GMT
Editor : banuisahak | By : Web Desk
Advertising

കൊച്ചി: സിപിഎം എറണാകുളം ജില്ലാ സെക്രട്ടേറിയറ്റ് യോഗം  ഇന്ന് ചേരും. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആർഷോയുടെ മാർക്ക് ലിസ്റ്റ് വിവാദം, കെ വിദ്യയുടെ വ്യാജരേഖ വിവാദം എന്നിവയ്ക്കിടെയാണ് സെക്രട്ടേറിയറ്റ് ചേരുന്നത്. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് കമ്മീഷൻ റിപ്പോർട്ടിങ് യോഗത്തിൽ ഉണ്ടായേക്കും. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ യോഗത്തിൽ പങ്കെടുക്കും. 

എന്നാൽ, സംഘടനാ കാര്യങ്ങൾ മാത്രമാണ് യോഗത്തിൽ ചർച്ച ചെയ്യുകയെന്ന് എംവി ഗോവിന്ദൻ പ്രതികരിച്ചു. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ സിപിഎമ്മിനുണ്ടായ തോൽവി കനത്ത രാഷ്ട്രീയ തിരിച്ചടിയായി തന്നെയാണ് പാർട്ടി വിലയിരുത്തുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ എകെ ബാലൻ അധ്യക്ഷനായ കമ്മീഷനെ തോൽവി പരിശോധിക്കാനായി ചുമതലപ്പെടുത്തിയിരുന്നു. 

കമ്മീഷന്റെ റിപ്പോർട്ട് സംസ്ഥാന കമ്മിറ്റി ചർച്ച ചെയ്യുകയും ചെയ്തു. തുടർ നടപടികൾ ജില്ലാ കമ്മിറ്റിയാണ് ചർച്ച ചെയ്‌ത്‌ തീരുമാനിക്കേണ്ടതെന്നാണ് സംസ്ഥാന കമ്മിറ്റി വിലയിരുത്തിയത്. ഇത് സംബന്ധിച്ച തീരുമാനങ്ങൾ ജില്ലാ സെക്രട്ടേറിയറ്റിൽ ഉണ്ടാകുമെന്നാണ് സൂചന. 

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News