'പാർട്ടി സമ്മേളനങ്ങളിൽ ലൗ ജിഹാദിനെപ്പറ്റി എന്താണ് ചർച്ച ചെയ്തതെന്ന് സംസ്ഥാന നേതൃത്വം വിശദീകരിക്കണം'; പി.എം.എ സലാം

'കെ.എം ഷാജിയെ കേന്ദ്ര എജൻസികളെ ഉപയോഗപ്പെടുത്തി കേരള സർക്കാർ വേട്ടയാടുകയാണ്'

Update: 2022-04-13 07:14 GMT
Editor : Lissy P | By : Web Desk
Advertising

മലപ്പുറം: സിപിഎം ന്യൂനപക്ഷ സമുദായങ്ങളെ ഭിന്നിപ്പിക്കുകയാണെന്ന്  മുസ്‍ലിം  ലീ​ഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം.വോട്ടിന് വേണ്ടിയാണ് ജനങ്ങളെ ഭിന്നിപ്പിക്കുന്നത്. ലൗ ജിഹാദ് ഉണ്ടെന്ന പ്രചാരണത്തിന് കേരളത്തിൽ തുടക്കം കുറിച്ചത് വിഎസ് അച്യുതാനന്ദനാണ്. ഡി.വൈ.എഫ്.ഐ പ്രവർത്തകൻ വിവാഹം കഴിച്ചതിനാണ് സിപിഎം നേതാവ് ജോർജ് എം തോമസ് ലൗ ജിഹാദ് ഉന്നയിച്ചത്.അദ്ദേഹം പറയുന്നത് എല്ലാവരും കേട്ടതാണ്. പാർട്ടി സമ്മേളനരേഖയിൽ ലൗ ജിഹാദ് ഉണ്ടെന്നും പാർട്ടിയുടെ സമ്മേളനങ്ങളിൽ ലൗ ജിഹാദ് ചർച്ച ചെയ്തുവെന്നുമാണ് ജോർജ് എം തോമസ് പറഞ്ഞത്. പാർട്ടി സമ്മേളനങ്ങളിൽ ലൗ ജിഹാദിനെപ്പറ്റി എന്താണ് ചർച്ച ചെയ്തതെന്ന് സംസ്ഥാന നേതൃത്വം വിശദീകരിക്കണമെന്നും പി.എം.എ സലാം ആവശ്യപ്പെട്ടു.മലപ്പുറത്ത് വാര്‍ത്തസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മതങ്ങളല്ല ആളുകളെ പ്രേമിപ്പിക്കുന്നത്. ജാർജ് എം തോമസ് പറഞ്ഞത് നാക്കുപിഴയാണെന്ന് കരുതുന്നില്ല;ബോധപൂർവം എടുത്തനിലപാടാണതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.സ്വന്തം വാക്കുകൾ ഇന്നദ്ദേഹം നിഷേധിച്ചു. രാജ്യസഭാ എം.പി എ.എ റഹീമോ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് എന്നിവർ കല്യാണം കഴിച്ചപ്പോ ആരും ഒരു ലൗ ജിഹാദിനെ പറ്റിയും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

 അനധികൃത സ്വത്ത് സമ്പാദന കേസിൽ ആരോപണ വിധേയനായ മുൻ എംഎൽഎ കെ.എം ഷാജിക്ക് ലീഗിന്റെ പിന്തുണയുണ്ടെന്നും കേന്ദ്ര എജൻസികളെ ഉപയോഗപ്പെടുത്തി കേരള സർക്കാർ ഷാജിയെ വേട്ടയാടുകയാണ്.ഇതിനെ നിയമപരമായി നേരിടും.ഇഡിയുടേത് പ്രാഥമിക നടപടി മാത്രമാണ്.അന്തിമവിധിയല്ല. കേസ് നടക്കുമ്പോൾ കെ.എം ഷാജി എല്ലാകാര്യവും വിശദീകരിക്കുമെന്നും പി.എം.എ സലാം പറഞ്ഞു.

Full View

'

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News