പീഡനക്കേസ് പ്രതിയായ നേതാവിനെ സി.പി.എം തിരിച്ചെടുത്തു
പത്തനംതിട്ട തിരുവല്ലയിലെ ലോക്കൽ കമ്മിറ്റി അംഗം സി.സി സജിമോനെയാണ് തിരിച്ചെടുത്തത്.
Update: 2024-06-19 05:24 GMT
പത്തനംതിട്ട: പീഡനക്കേസ് പ്രതിയായ നേതാവിനെ സി.പി.എം തിരിച്ചെടുത്തു. പത്തനംതിട്ട തിരുവല്ലയിലെ ലോക്കൽ കമ്മിറ്റി അംഗം സി.സി സജിമോനെയാണ് പാർട്ടിയിൽ തിരിച്ചെടുത്തത്. 2018ൽ യുവതിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിലും ഡി.എൻ.എ പരിശോധനയിൽ ആൾമാറാട്ടം നടത്തിയ കേസിലും പ്രതിയാണ് സജിമോൻ. വനിതാ നേതാവിനെ ലഹരി നൽകി നഗ്നവീഡിയോ ചിത്രീകരിച്ച കേസും സജിമോനെതിരെയുണ്ട്.
കൺട്രോൾ കമ്മീഷൻ പുറത്താക്കൽ റദ്ദാക്കിയതോടെയാണ് സജിമോനെ തിരിച്ചെടുക്കാൻ തീരുമാനിച്ചത്. 2023 ഡിസംബറിലാണ് സജിമോനെ പുറത്താക്കിയത്. തിരുവല്ലയിലെ ഔദ്യോഗിക പക്ഷത്തിന്റെ അടുത്ത ആളാണ് സജിമോൻ. ഇവരുടെ പിന്തുണയാണ് പാർട്ടിയിൽ തിരിച്ചെത്താൻ സഹായിച്ചതെന്നാണ് വിവരം.