പ്രദേശിക പാർട്ടികളുമായി സഖ്യമുണ്ടാക്കണം; കോൺഗ്രസ് സഖ്യത്തെ ശക്തമായി എതിർത്ത് സിപിഎം കേരള ഘടകം

2024 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെ അധികാരത്തിൽ നിന്ന് പുറത്താക്കാൻ സ്വീകരിക്കേണ്ട അടവുനയം സംബന്ധിച്ചാണ് പാർട്ടി കോൺഗ്രസ് പ്രധാനമായും ചർച്ച ചെയ്യുന്നത്. കോൺഗ്രസ് ദുർബലപ്പെട്ട പശ്ചാത്തലത്തിൽ പ്രാദേശിക പാർട്ടികളുമായി ചേർന്നുകൊണ്ട് സഖ്യം രൂപീകരിക്കണമെന്നാണ് കേരള ഘടകത്തിന്റെ ആവശ്യം.

Update: 2022-04-08 01:00 GMT
Advertising

കണ്ണൂർ: ഇരുപത്തിമൂന്നാം പാർട്ടി കോൺഗ്രസിൽ അവതരിപ്പിച്ച കരട് രാഷ്ട്രീയ പ്രമേയത്തിന്മേലുള്ള ചർച്ച ഇന്നവസാനിക്കും. കോൺഗ്രസുമായി സംഖ്യമുണ്ടാക്കണമെന്നാവശ്യത്തെ കേരളം ശക്തമായി എതിർത്തു. ബംഗാളിൽ നിന്നുള്ളവർ കോൺഗ്രസ് ബന്ധം വേണമെന്നാണ് ആവശ്യപ്പെട്ടത്. രാഷ്ട്രീയ, സംഘടനാ റിപ്പോർട്ട് ഇന്നുച്ചയ്ക്ക് സമ്മേളനത്തിൽ അവതരിപ്പിക്കും.

2024 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെ അധികാരത്തിൽ നിന്ന് പുറത്താക്കാൻ സ്വീകരിക്കേണ്ട അടവുനയം സംബന്ധിച്ചാണ് പാർട്ടി കോൺഗ്രസ് പ്രധാനമായും ചർച്ച ചെയ്യുന്നത്. കോൺഗ്രസ് ദുർബലപ്പെട്ട പശ്ചാത്തലത്തിൽ പ്രാദേശിക പാർട്ടികളുമായി ചേർന്നുകൊണ്ട് സഖ്യം രൂപീകരിക്കണമെന്നാണ് കേരള ഘടകത്തിന്റെ ആവശ്യം. ഇടതു മതേതര സഖ്യം രൂപീകരിക്കണമെന്നാണ് കരട് രാഷ്ട്രീയ പ്രമേയത്തിൽ പറയുന്നത്. ബിജെപിയുടെ വർഗീയത നേരിടാതെ മൃദു ഹിന്ദുത്വ സമീപനം സ്വീകരിക്കുന്ന കോൺഗ്രസുമായി ഏതെങ്കിലും തരത്തിലുള്ള രാഷ്ട്രീയസഖ്യം വേണ്ടെന്നാണ് സിപിഎം കേരള ഘടകത്തിന് നിലപാട്.

എന്നാൽ കോൺഗ്രസിനെ മാറ്റിനിർത്തി മതേതര സഖ്യം രൂപീകരിക്കാൻ കഴിയില്ലെന്നാണ് ബംഗാളിൽ നിന്നുള്ള പ്രതിനിധികൾ പാർട്ടി കോൺഗ്രസിൽ അഭിപ്രായപ്പെട്ടത്. ആന്ധ്രയിൽനിന്നുള്ള പ്രതിനിധികളും സമാനമായ നിലപാട് മുന്നോട്ടുവെക്കുന്നുണ്ട് എന്നാൽ നിലവിലെ സാഹചര്യത്തിൽ കേരള ഘടകത്തിന്റെ നിലപാടിന് പാർട്ടി കോൺഗ്രസ് അംഗീകാരം നൽകാനാണ് സാധ്യത. രാഷ്ട്രീയ ചർച്ച ഉച്ചയോടുകൂടി അവസാനിക്കും. അതിനുശേഷം മുൻ ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ട് രാഷ്ട്രീയ, സംഘടനാ റിപ്പോർട്ട് പാർട്ടി കോൺഗ്രസിൽ അവതരിപ്പിക്കും.


Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News