പി.എസ്.സി നിയമന കോഴ വിവാദത്തിനിടെ സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടേറിയേറ്റ് ഇന്ന്
ടൗൺ ഏരിയ കമ്മിറ്റി അംഗം പ്രമോദ് കോട്ടൂളിയ്ക്കെതിരായ പരാതി ചർച്ച ചെയ്യും
തിരുവനന്തപുരം: പി.എസ്.സി നിയമന കോഴ വിവാദത്തിനിടെ സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടേറിയേറ്റ് ഇന്ന് പേരും . ടൗൺ ഏരിയ കമ്മിറ്റി അംഗം പ്രമോദ് കോട്ടൂളിയ്ക്കെതിരായ പരാതി ചർച്ച ചെയ്യും. പ്രമോദിനെതിരെ ജില്ല സെക്രട്ടേറിയറ്റ് അച്ചടക്ക നടപടിയെടുത്തേക്കും . ടൗൺ ഏരിയ കമ്മിറ്റിയും ഇന്ന് ചേരും. ജില്ലാ സെക്രട്ടറി പി.മോഹനനും സെക്രട്ടേറിയേറ്റംഗങ്ങളായ മുസാഫിർ അഹമ്മദും ഏരിയ കമ്മിറ്റിയിൽ പങ്കെടുക്കും.
കോഴിക്കോട് ടൗൺ ഏരിയാ കമ്മിറ്റി അംഗം പ്രമോദ് കോട്ടൂളിക്കെതിരെ പാർട്ടി പ്രവർത്തകരാണ് പരാതി നൽകിയത്. പി.എസ്.സി ഹോമിയോ ഡോക്ടർ നിയമനത്തിന് വേണ്ടിയാണ് പ്രമോദ് കോഴ വാങ്ങിയതെന്നാണ് പരാതി. സി.ഐ.ടി.യുവിൻ്റെ ചുമതലകളും വഹിക്കുന്ന നേതാവാണ് പ്രമോദ്. പാർട്ടി പ്രാഥമിക അംഗത്വത്തിൽ നിന്നടക്കം പ്രമോദിനെ പുറത്താക്കിയേക്കും.
മന്ത്രി മുഹമ്മദ് റിയാസിൻ്റെ പേര് പറഞ്ഞാണ് കോഴ വാങ്ങിയത്. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് മുഹമ്മദ് റിയാസ് പാർട്ടിക്ക് പരാതി നൽകിയിട്ടുണ്ട്. നേതാവ് കോഴ വാങ്ങിയെന്ന വാർത്ത തള്ളാതെ മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത് വന്നിരുന്നു. തട്ടിപ്പുകൾ പലതരത്തിൽ നടക്കുന്നുണ്ടെന്നും നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. പി.എസ്.സി അംഗങ്ങളെ നിയമിക്കുന്നത് അഴിമതിയുടെ ഭാഗമായിട്ടല്ലെന്നും ഒരുതരത്തിലുള്ള വഴിവിട്ട രീതികളും നിയമനത്തിൽ ഉണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
സി.പി.ഐ സംസ്ഥാന കൗണ്‍സില്‍ ഇന്ന് തിരുവനന്തപുരത്ത്
തെരഞ്ഞെടുപ്പ് അവലോകനം ചർച്ച ചെയ്യാനുള്ള സി.പി.ഐയുടെ സംസ്ഥാന കൗൺസിൽ ഇന്ന് തിരുവനന്തപുരത്ത് ആരംഭിക്കും. ഇന്നലെ ചേർന്ന സംസ്ഥാന എക്സിക്യൂട്ടീവ് തയ്യാറാക്കിയ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ ആയിരിക്കും കൗൺസിലിൽ ചർച്ചകൾ നടക്കുക. സംസ്ഥാന കൗൺസിലിൽ പാർട്ടി സെക്രട്ടറി അവതരിപ്പിക്കുന്ന റിപ്പോർട്ടിൽ മുഖ്യമന്ത്രിമന്ത്രിയെപറ്റി പരാമര്‍ശിക്കേണ്ടെന്ന് സിപിഐ എക്സിക്യൂട്ടീവിൽ ഇന്നലെ ധാരണയായിരുന്നു. ഭരണവിരുദ്ധ വികാരം ഉണ്ടായി എന്നതാണ് തോൽവിക്ക് കാരണമായി സി.പി.ഐക്കുള്ളിൽ ഉണ്ടായിട്ടുള്ള അഭിപ്രായം.
സാമുദായിക ചേരിതിരിവ് പ്രതിരോധിക്കാന്‍ പാര്‍ട്ടിക്കും മുന്നണിക്കുമായില്ലെന്ന് സംസ്ഥാന കൗണ്‍സി ലില്‍ അവതരിപ്പിക്കുന്ന റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കും. സര്‍ക്കാരിനെ പഠിക്കുന്നതിനും സര്‍ക്കാരിന്‍റെ പ്രവര്‍ത്തനം വിലയിരുത്താന്‍ പ്രത്യേക എക്സിക്യൂട്ടീവ് ചേരാനും സി.പി.ഐ തീരുമാനിച്ചു.ദേശീയ കൗണ്‍സിലിന് ശേഷമാകും പ്രത്യേക എക്സിക്യൂട്ടീവ് ചേരുക. എസ്.എഫ്.ഐയിലെ തെറ്റായ പ്രവണതകള്‍ക്കെതിരെ പരസ്യവിമര്‍ശനം ഉന്നയിച്ച സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തെ സി.പി.ഐ എക്സിക്യൂട്ടീവ് പിന്‍തുണച്ചു. ഈ വിമര്‍ശനം നേരത്തെ പറയേണ്ടതായിരുന്നുവെന്ന് അംഗങ്ങള്‍ പറഞ്ഞു.