സാമ്പത്തിക ക്രമക്കേട്: പി.കെ ശശിയ്‌ക്കെതിരെ നടപടിയുണ്ടായേക്കും

നടപടി ചർച്ച ചെയ്യാൻ സി.പി.എം പാലക്കാട് ജില്ലാ കമ്മറ്റി യോഗം ഇന്ന് ചേരും

Update: 2022-10-13 03:55 GMT
Advertising

പാലക്കാട്: സാമ്പത്തിക ക്രമേക്കേട് ആരോപണത്തിൽ കെ.ടി.ഡി.സി ചെയർമാൻ പി.കെ ശശിക്കെതിരെ സിപിഎം നടപടിയുണ്ടായേക്കും. നടപടി ചർച്ച ചെയ്യാൻ സി.പി.എം പാലക്കാട് ജില്ലാ കമ്മറ്റി യോഗം ഇന്ന് ചേരും. സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ യോഗത്തിൽ പങ്കെടുക്കും.

മണ്ണാർക്കാട് മേഖലയിലെ സിപിഎമ്മിന്റെ നിയന്ത്രണത്തിലുള്ള വിവിധ ബാങ്കുകളിൽ സാമ്പത്തിക ക്രമക്കേടുകൾ നടത്തി, സ്വജനപക്ഷപാതപരമായി നിയമനങ്ങൾ നടത്തി എന്നുള്ളതാണ് പരാതി. പികെ ശശിയെ പിന്തുണയ്ക്കുന്ന ആളുകൾക്കും അവരുടെ ബന്ധുക്കൾക്കും ജോലി നൽകുകയും അനധികൃതമായി ലോൺ പാസാക്കുകയും ചെയ്തതായും പരാതിയിൽ പറയുന്നു. സിപിഎമ്മിന്റെ പ്രാദേശിക നേതാക്കൾ തന്നെയാണ് സംസ്ഥാന സെക്രട്ടറിയും ജില്ലാ സെക്രട്ടറിയുമുൾപ്പടെയുള്ളവർക്ക് പരാതി നൽകിയത്. ആദ്യ ഘടത്തിൽ പരാതി ഗൗരവകരമായി പരിഗണിച്ചിരുന്നില്ലെങ്കിലും പിന്നീട് മാധ്യമങ്ങളിൽ വാർത്തയായതോടെ പാർട്ടി ഇടപെടുകയായിരുന്നു.

Full View

സംസ്ഥാന സെക്രട്ടറിയായതിന് ശേഷം എം.വി ഗോവിന്ദൻ ആദ്യമായാണ് പാലക്കാട് എത്തുന്നത്. ഇന്ന് ആദ്യം ജില്ലാ സെക്രട്ടറിയേറ്റ് യോഗവും പിന്നീട് ജില്ലാ കമ്മിറ്റി യോഗവും ഉണ്ടാവും. ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലാണ് പരാതികൾ ചർച്ച ചെയ്യുന്നത്. നേരത്തേ ഒരു യുവതിയുടെ പരാതിയിൽ പികെ ശശിയെ പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തിരുന്നു.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News