സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാര്‍; ശശി തരൂരിന്റെ വിലക്കിനെ ന്യായീകരിച്ച് പ്രതിപക്ഷ നേതാവ്

വിഷയം കെ.പി.സി.സി നേതൃത്വവുമായി ചര്‍ച്ച ചെയ്യുമെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി താരീഖ് അന്‍വര്‍ വിശദീകരിച്ചു.

Update: 2022-03-21 08:00 GMT
Editor : rishad | By : Web Desk
Advertising

സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായ സെമിനാറുകളില്‍ നേതാക്കള്‍ പങ്കെടുക്കേണ്ടെന്ന കെ.പി.സി.സി തീരുമാനം ആലോചിച്ചെടുത്തതാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. വിഷയം കെ.പി.സി.സി നേതൃത്വവുമായി ചര്‍ച്ച ചെയ്യുമെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി താരീഖ് അന്‍വര്‍ വിശദീകരിച്ചു. കോണ്‍ഗ്രസ് നേതാക്കള്‍ക്ക് സൗകര്യമുണ്ടെങ്കിൽ പങ്കെടുത്താല്‍ മതിയെന്നായിരുന്നു സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രതികരണം.

സി.പി.എം പാർട്ടി കോൺഗ്രസിന്റെ ഭാഗമായ സെമിനാറിൽ പങ്കെടുക്കരുതെന്ന കെ.പി.സി.സി നിർദേശത്തിൽ മാറ്റം വരുത്തണമെന്ന് ദേശീയ നേതൃത്വത്തോട് ആവശ്യപ്പെടാനാണ് ശശി തരൂരിന്റെ നീക്കം. സംസ്ഥാന തലത്തില്‍ കൂടിയാലോചിച്ച് എടുത്തതാണ് തീരുമാനമെന്നാണ് നേതൃത്വത്തിന്റെ നിലപാട്. തരൂരുമായി മറ്റ് തര്‍ക്കങ്ങളില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. 

സംസ്ഥാന നേതൃത്വവുമായി ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി താരീഖ് അന്‍വര്‍ വിശദീകരിച്ചു. മറു വശത്ത് സിപിഎമ്മാകട്ടെ കോണ്‍ഗ്രസ് നിലപാടിനോടുള്ള വിമര്‍ശനം കൂടുതല്‍ ശക്തിപ്പെടുത്തി.  

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News