ജോർജിന്റെ ആരോപണങ്ങൾക്ക് മറുപടിയില്ല; അവഗണിക്കാൻ സിപിഎം തീരുമാനം

സോളാർ കേസ് പ്രതിയുടെ പീഡനപരാതിയിൽ ഇന്നലെ അപ്രതീക്ഷിതമായാണ് പി.സി ജോർജിനെ അറസ്റ്റ് ചെയ്തത്. രാത്രിയോടെ ജാമ്യം നേടി പുറത്തിറങ്ങിയ പി.സി ജോർജ് മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചത്.

Update: 2022-07-03 06:57 GMT
Advertising

തിരുവനന്തപുരം: പി.സി ജോർജ് ഉന്നയിക്കുന്ന ആരോപണങ്ങൾക്ക് മറുപടി പറയേണ്ടെന്ന് സിപിഎം നേതൃത്വത്തിൽ ധാരണ. പി.സി ജോർജ് നിലവിൽ ഒരു പാർട്ടിയുടെയും ഭാഗമല്ല. കേസെടുത്തതിന്റെ വൈരാഗ്യത്തിൽ മുഖ്യമന്ത്രിയെ പ്രകോപിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് അദ്ദേഹം ഇപ്പോൾ ആരോപണം ഉന്നയിക്കുന്നത്. അത് അവഗണിക്കുന്നതാണ് നല്ലത്, ഭാവിയിൽ യുഡിഎഫ് ജോർജിന്റെ ആരോപണങ്ങൾ ഏറ്റെടുക്കുകയാണെങ്കിൽ അപ്പോൾ ആലോചിക്കാമെന്നുമാണ് സിപിഎം തീരുമാനം.

സോളാർ കേസ് പ്രതിയുടെ പീഡനപരാതിയിൽ ഇന്നലെ അപ്രതീക്ഷിതമായാണ് പി.സി ജോർജിനെ അറസ്റ്റ് ചെയ്തത്. രാത്രിയോടെ ജാമ്യം നേടി പുറത്തിറങ്ങിയ പി.സി ജോർജ് മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചത്. മുഖ്യമന്ത്രിയും മകളും ഫാരിസ് അബൂബക്കറും ചേർന്ന് റാക്കറ്റ് പ്രവർത്തിക്കുന്നുണ്ടെന്നും മുഖ്യമന്ത്രിയുടെ മകൾ വീണയുടെ സാമ്പത്തിക ഇടപാടുകൾ ഇ.ഡി അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

ഇന്ന് രാവിലെ കുടുംബത്തോടൊപ്പം വീണ്ടും മാധ്യമങ്ങളെ കണ്ട മുഖ്യമന്ത്രിക്കെതിരായ ആരോപണങ്ങൾ ആവർത്തിച്ചു. മുഖ്യമന്ത്രിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് പ്രധാനമന്ത്രിയെ അടക്കം കാണുമെന്നും അദ്ദേഹം പറഞ്ഞു.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News