ആരാധനാലയങ്ങള്‍ തുറക്കുന്നത് വൈകില്ല; വിശ്വാസികളുടെ ആവശ്യം പരിഗണിക്കണമെന്ന് സി.പി.എം
മരംമുറി ഉത്തരവ് പിന്നീട് വിശദമായി ചര്‍ച്ച ചെയ്യാനും സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചു.
ആരാധനാലയങ്ങള്‍ തുറക്കുന്ന കാര്യത്തില്‍ വിശ്വാസികളുടെ ആവശ്യം പരിഗണിക്കണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ്. വിശ്വാസികളുടെ എണ്ണം നിയന്ത്രിച്ച് തുറക്കുന്നത് പരിഗണിക്കാം. രോഗവ്യാപന തോത് താഴുന്നത് പരിഗണിച്ച് വേഗത്തില്‍ തീരുമാനം എടുക്കണമെന്നും സെക്രട്ടറിയേറ്റ് യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
കോവിഡ് നിയന്ത്രണങ്ങള്‍ ലഘൂകരിച്ച സാഹചര്യത്തില്‍ ആരാധനാലയങ്ങള്‍ തുറക്കുന്നത് പരിഗണിക്കണമെന്ന് മുസ്‌ലിം സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു. എന്‍.എസ്.എസ് അടക്കമുള്ള സംഘടനകളും ഇതേ ആവശ്യമുന്നയിച്ചിരുന്നു.
മരംമുറി ഉത്തരവ് പിന്നീട് വിശദമായി ചര്‍ച്ച ചെയ്യാനും സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചു. കര്‍ഷക താല്‍പര്യങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടുള്ള ഉത്തരവാണ് വേണ്ടത്. അത് ദുരുപയോഗം ചെയ്യപ്പെടാതിരിക്കാന്‍ മുന്‍കരുതല്‍ വേണമെന്നും യോഗം വിലയിരുത്തി.