മുഖ്യമന്ത്രി - ഗവർണർ പോരിനിടെ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന്

ഗവർണർ സ്ഥാനത്ത് തുടരാൻ ആരിഫ് മുഹമ്മദ് ഖാൻ സർക്കാരിനെ പ്രതിക്കൂട്ടിൽ നിർത്തുന്ന വിഷയങ്ങൾ ഉയർത്തുന്നുവെന്ന് സിപിഎം കരുതുന്നത്

Update: 2024-10-11 00:42 GMT
Advertising

തിരുവനന്തപുരം: മുഖ്യമന്ത്രി - ഗവർണർ പോരിനിടെ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും. ഗവർണർ തുടർച്ചയായി പരസ്യമായി വിമർശനങ്ങൾ ഉന്നയിക്കുന്നതിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങൾ ഉണ്ടെന്നാണ് സിപിഎം വിലയിരുത്തൽ.

ഗവർണർ സ്ഥാനത്ത് തുടരാൻ വേണ്ടി ആരിഫ് മുഹമ്മദ് ഖാൻ സർക്കാരിനെ പ്രതിക്കൂട്ടിൽ നിർത്തുന്ന വിഷയങ്ങൾ ഉയർത്തുന്നുവെന്ന് സിപിഎം കരുതുന്നുണ്ട്. ഇതിനെ രാഷ്ട്രീയമായി നേരിടാനാണ് പാർട്ടി തീരുമാനം.

പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പുകളിലെ സ്ഥാനാർത്ഥികളെ സംബന്ധിച്ച ചർച്ചകളും സിപിഎം സെക്രട്ടറിയേറ്റിൽ ഉണ്ടായേക്കും. ചേലക്കരയിൽ മുൻ എംഎൽഎ യു.ആർ.പ്രദീപിനെ സ്ഥാനാർത്ഥിയാക്കാനാണ് ആലോചന.

പാലക്കാട് മണ്ഡലത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് കെ.ബിനു മോളെയും ഡിവൈഎഫ് നേതാവ് അഡ്വക്കേറ്റ് സഫ്ദർ ഷെരീഫിനെയും പരിഗണിക്കുന്നുണ്ട്. ജില്ലാ കമ്മിറ്റികളുടെ നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ ആയിരിക്കും സംസ്ഥാന നേതൃത്വം അന്തിമ തീരുമാനം എടുക്കുക.

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - Web Desk

contributor

Similar News