ലോക്‌സഭ തെരഞ്ഞെടുപ്പിന് മുമ്പ് മുഖം മിനുക്കാൻ സിപിഎം; ഇന്ന് സംസ്ഥാന സമിതി യോഗം
സർക്കാരിന്റെ വിലയിരുത്തലും മന്ത്രിമാരുടെ പ്രവർത്തനം മെച്ചപെടുത്തേണ്ട വിഷയവും യോഗത്തിൽ ചർച്ചയാകും.
Update: 2022-08-10 03:04 GMT
ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സർക്കാരിന് ജനകീയമുഖം നൽകുന്നതിനുളള കർമ പരിപാടികളുടെ ചർച്ചകളിലേക്ക് സി പി എം കടക്കുന്നു. കേരള വികസന മാതൃകയും സർക്കാരിന്റെ പദ്ധതികളും വിശദീകരിച്ച് ജനങ്ങളെ ഒപ്പം നിർത്താനാണ് ശ്രമം.
ഇതിനുള്ള പ്രചരണ പരിപാടികൾ ഇന്നു മുതൽ മൂന്നു ദിവസങ്ങളിലായി നടക്കുന്ന സംസ്ഥാന സമിതി യോഗം ചർച്ച ചെയ്യും. പൊതു രാഷ്ട്രീയ വിഷയങ്ങളും സംഘടനാ കാര്യങ്ങളും യോഗത്തിന്റെ പരിഗണനയ്ക്കു വരും.
സർക്കാരിന്റെ വിലയിരുത്തലും മന്ത്രിമാരുടെ പ്രവർത്തനം മെച്ചപെടുത്തേണ്ട വിഷയവും യോഗത്തിൽ ചർച്ചയാകും. തോമസ് ഐസക്ക് അടക്കമുള്ള നേതാക്കൾക്കെതിരെ ഇഡിയുടെ രാഷ്ട്രീയനീക്കവും യോഗത്തിൽ ചർച്ചയാകും. സര്‍ക്കാരിനെതിരെയുള്ള വിവിധ ആരോപണങ്ങളും ചര്‍ച്ചയാകുമെന്നാണ് സൂചന.