സഹകരണ സ്ഥാപനങ്ങളിൽ നിയന്ത്രണം കർശനമാക്കാൻ സിപിഎം

സിപിഎം ഭരണ സമിതിയുള്ള തദ്ദേശ സ്ഥാപനങ്ങളിൽ പാർട്ടി ഓഡിറ്റ് നടപ്പാക്കും

Update: 2021-08-16 16:43 GMT
Advertising

സഹകരണ സ്ഥാപനങ്ങളിൽ പാർട്ടി നിയന്ത്രണം കർശനമാക്കാൻ സിപിഎം തീരുമാനം. കരിവന്നൂർ ബാങ്ക് തട്ടിപ്പിൻ്റെ പശ്ചാത്തലത്തിലാണ് സഹകരണ സ്ഥാപനങ്ങളിൽ പാർട്ടി ഇടപെടൽ ശക്തിപ്പെടുത്തുന്നത്. സർക്കാരിൻ്റെ പ്രവർത്തനം സംബന്ധിച്ച മാർഗരേഖയും സംസ്ഥാന കമ്മിറ്റി തയ്യാറാക്കി.

സിപിഎം ഭരണ സമിതിയുള്ള തദ്ദേശ സ്ഥാപനങ്ങളിൽ പാർട്ടി ഓഡിറ്റ് നടപ്പാക്കും. മന്ത്രിമാരുടെ ഓഫീസുകളിൽ കർശന അച്ചടക്കം വേണം. പേഴ്സണൽ സ്റ്റാഫുകളുടെ പ്രവർത്തനം പാർട്ടി നിരീക്ഷിക്കും. പ്രശ്നവുമായി സമീപിക്കുന്ന ജനങ്ങളോട് സ്റ്റാഫുകളടക്കം മാന്യമായി പെരുമാറണം.

സർക്കാരിന് അവമതിപ്പുണ്ടാക്കുന്ന പ്രവർത്തനങ്ങളിൽ നിന്ന് വിട്ടു നിൽക്കണം തുടങ്ങിയ നിർദ്ദേശങ്ങളും നൽകിയിട്ടുണ്ട്. സമകാലിക രാഷ്ട്രീയ വിഷയങ്ങൾ നാളെ ചേരുന്ന സംസ്ഥാന കമ്മിറ്റി ചർച്ച ചെയ്യും. പാർട്ടി ബ്രാഞ്ച് സമ്മേളനങ്ങൾ അടുത്ത മാസം പകുതിയോടെ ആരംഭിക്കും. ഫെബ്രുവരിയിൽ എറണാകുളത്ത് വെച്ച് സംസ്ഥാന സമ്മേളനം നടത്താനുള്ള സെക്രട്ടറിയേറ്റ് തീരുമാനം സംസ്ഥാന കമ്മിറ്റി അംഗീകരിക്കും.Full View

Tags:    

Writer - അക്ഷയ് പേരാവൂർ

contributor

Editor - അക്ഷയ് പേരാവൂർ

contributor

By - Web Desk

contributor

Similar News