സിപിഎം പ്രകടനത്തിനിടെ ഗാന്ധി പ്രതിമ തകർത്തു; സംഘിയും സഖാവും ഒന്നാണെന്ന് റിജിൽ മാക്കുറ്റി

' തിരുവല്ലയിൽ CPM ലോക്കൽ സെക്രട്ടറിയെ RSS കാർ കൊലപ്പെടുത്തിയപ്പോൾ ഒരു ഗോൾവക്കറിന്റെയോ ഹെഡ്‌ഗോവാറിന്റെയോ പ്രതിമ സഖാക്കൾ തകർത്തിട്ടില്ല '

Update: 2022-01-12 08:25 GMT
Editor : Nidhin | By : Web Desk
Advertising

ഇടുക്കിയിൽ എസ്എഫ്‌ഐ പ്രവർത്തകൻ ധീരജിന്റെ കൊലപാതകത്തിൽ സിപിഎം പ്രകടനത്തിനിടെ കോൺഗ്രസ് ഓഫീസിന് മുന്നിൽ സ്ഥാപിച്ചിരുന്ന ഗാന്ധിപ്രതിമ തകർത്തു. കണ്ണൂർ തളിപ്പറമ്പിലെ കോൺഗ്രസ് ഓഫീസിന് മുന്നിലെ ഗാന്ധിപ്രതിമയാണ് തകർത്തത്.

സംഭവത്തിൽ രൂക്ഷ വിമർശനവുമായി കണ്ണൂരിൽ നിന്നുള്ള യൂത്ത് കോൺഗ്രസ് നേതാവ് റിജിൽ മാക്കുറ്റി രംഗത്ത് വന്നു.

ഗാന്ധി വിരോധത്തിൽ സംഘിയും സഖാവും ഒരേ തൂവൽ പക്ഷികളാണെന്ന്് റിജിൽ ആരോപിച്ചു.

തിരുവല്ലയിൽ CPM ലോക്കൽ സെക്രട്ടറിയെ RSS കാർ കൊലപ്പെടുത്തിയപ്പോൾ ഒരു ഗോൾവക്കറിന്റെയോ ഹെഡ്‌ഗോവാറിന്റെയോ പ്രതിമ സഖാക്കൾ തകർത്തിട്ടില്ലെന്നും റിജിൽ പറഞ്ഞു. അന്ന് നടക്കുന്നത് സുരേന്ദ്രനിസം എന്ന് കോടിയേരിയോ റഹീമോ പറഞ്ഞിട്ടില്ലെന്നും സുരേന്ദ്രന്റെ വീട്ടിലേക്ക് DYFI മാർച്ച് നടത്തിയിട്ടില്ലെന്നും റിജിൽ കൂട്ടിച്ചേർത്തു.

Full View

അതേസമയം ധീരജിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കോൺഗ്രസ് ഓഫീസുകൾക്ക് നേരെ ആക്രമണം നടന്നു.

കോഴിക്കോട് കൊയിലാണ്ടിയിൽ ബ്ലോക്ക് കോൺ്ഗ്രസ് കമ്മിറ്റി ഓഫീസിനു നേരെ ആക്രമണം. ഓഫീസിന് സമീപമുള്ള കൊടിമരവും ജനൽ ചില്ലുകളും അക്രമകാരികൾ തകർത്തിട്ടുണ്ട്.

കൊയിലാണ്ടിയിലൂടെ ധീരജിന്റെ വിലാപയാത്ര കടന്നു പോയതിനു പിന്നാലെയായിരുന്നു കോൺഗ്രസ് ഓഫീസിനു നേരേ ആക്രമണമുണ്ടായത്. അതേസമയം എടച്ചേരിയിലെയും പയ്യോളിയിലും ചിങ്ങപുരത്തും കോൺഗ്രസ് ഓഫീസുകൾക്ക് നേരെ ആക്രമണമുണ്ടായി. മിക്കയിടങ്ങളിലും കോൺഗ്രസ് ഓഫീസുകൾക്ക് നേരെ ആക്രമണമുണ്ടാവുന്ന സ്ഥിതി വിശേഷം സംസ്ഥാനത്തുണ്ട്. കൊയിലാണ്ടിയിൽ ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി ഓഫീസിനു നേരെയുണ്ടായ അക്രമത്തെ തുടർന്ന് പ്രവർത്തകർ പ്രകടനമായെത്തി കൊടിമരം പുനഃസ്ഥാപിക്കുകയായിരുന്നു.

Tags:    

Writer - Nidhin

contributor

Editor - Nidhin

contributor

By - Web Desk

contributor

Similar News